08
April, 2020
Wednesday
06:38 PM
banner
banner
banner
banner

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഫെബ്രുവരി 24 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 24.02.2020 (1195 കുംഭം 11 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആരോഗ്യം മെച്ചപ്പെടും. സുഹൃദ്‌ ബന്ധം നിലനിർത്താൻ ശ്രമിക്കും. കച്ചവടത്തിലെ പങ്കാളികളൂമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക്‌ ഇടവരാതെ സൂക്ഷിക്കുക.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അടിസ്ഥാനമില്ലാതെ ചെയ്യുന്ന പല കാര്യങ്ങളിലും വ്യാകുലപ്പെടേണ്ടിവരും. അനാവശ്യമായ മനക്ലേശത്തിന്‌ സാധ്യതയുണ്ട്‌. ദുരാരോപണത്തിന്‌ ഇടയാകും. ജോലിസ്ഥലത്ത്‌ ഉയർച്ചയ്ക്ക്‌ സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രേമ കാര്യങ്ങളിൽ വിജയം നേടും. അയൽക്കാരുമായി ഒത്തുപോകാൻ ശ്രമിക്കുക. ദിനചര്യകളിൽ മാറ്റം വരുത്തേണ്ടിവരും. അനാവശ്യമായ അലച്ചിലും പണ നഷ്ടവും ഫലം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ഓർക്കാപ്പുറത്ത്‌ പല പ്രതികൂല നടപടികളും നേരിടേണ്ടിവരും. ബദ്ധ ശത്രുക്കളും ചില സമയം സഹായത്തിനെത്തിയേക്കും. സഹോദരങ്ങളും സുഹൃത്തുക്കളും ഉദ്ദേശിച്ച രീതിയിൽ സഹകരിക്കില്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബാംഗങ്ങളുമായി പൊരുത്തക്കേടുണ്ടാകും. ഉറക്കം കുറയും. ആരോഗ്യ നില മധ്യമം. ധനപരമായ നേട്ടമുണ്ടാകുമെങ്കിലും ചെലവും വർധിക്കും. അനാവശ്യമായി വിഷമിക്കേണ്ടിവരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അലച്ചിൽ കൂടുതലാവും. ഉദ്യോഗത്തിൽ വേണ്ടത്ര ശുഷ്കാന്തി കാട്ടില്ല. മേലധികാരികളുമായി സ്വരച്ചേർച്ചയില്ലായ്മയ്ക്ക്‌ സാധ്യതയുണ്ട്‌.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
അവസരങ്ങൾ കൈവിട്ട്‌ പുതിയവ സ്വീകരിക്കും. വിദേശയാത്രയ്ക്ക്‌ അനുമതി ലഭിക്കും. സർക്കാർ കാര്യങ്ങൾ അനുകൂലമായി മാറും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം കൈവരിക്കും. ആരംഭത്തിൽ പല തടസങ്ങളും ഉണ്ടാകുമെങ്കിലും പ്രശ്നങ്ങൾ പലതും പരിഹരിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏർപ്പെടുന്ന ഏത്‌ കാര്യങ്ങളിലും ദൈവിക സഹായം ഉണ്ടാകും. അനർഹമായ പലതും ലഭിക്കും. വിദേശത്തു നിന്ന്‌ സഹായം ലഭിക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കേസുകളിൽ പ്രതികൂല തീരുമാനം ഉണ്ടായേക്കും. ഉദ്യോഗ കയറ്റം പ്രതീക്ഷിക്കാം. കടം കൊടുത്ത പണം തിരികെ ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നല്ല സുഹൃത്തുക്കളെ ലഭിക്കും. പ്രമുഖരുമായി സുഹൃദ്‌ ബന്ധം സ്ഥാപിക്കാൻ കഴിയും. പണമിടപാടുകളിൽ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കൂടുതൽ അധികാരം കിട്ടും. വാഹനം, ഗൃഹം എന്നിവ കിട്ടാൻ യോഗം. വീടുപണി പൂർത്തിയാകും. അപ്രതീക്ഷിതമായ ധനലബ്ധി. വ്യാപാരത്തിൽ നല്ല മുന്നേറ്റം ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Comments

comments

·
[ssba] [yuzo_related]

CommentsRelated Articles & Comments