മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വെള്ളി, 24 ആഗസ്റ്റ്‌ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 24.08.2018 (1194 ചിങ്ങം 8 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
ആഗ്രഹ സാധ്യം, കാര്യ നേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. പ്രയത്നങ്ങള്‍ സഫലങ്ങലാകും.

\"\"

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
ശരിയായ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രതികരിച്ചാല്‍ വിഷമങ്ങള്‍ വരാവുന്ന ദിവസമാണ്. അനാവശ്യ കാര്യങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞു നില്‍ക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പല ലാര്യങ്ങളിലും അപ്രതീക്ഷിത പ്രതിബന്ധങ്ങള്‍ വരാന്‍ ഇടയുണ്ട്. അധ്വാനഭാരം വര്‍ദ്ധിക്കുമെങ്കിലും തക്കതായ പ്രതിഫലം ലഭിക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസന്തോഷ കരമായ അനുഭവങ്ങള്‍ വരാവുന്ന ദിനമാണ്. ലാഭവും ആനുകൂല്യങ്ങളും ഫലമാകുന്ന അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിലില്‍ വളരെ മെച്ചമായ അനുഭവങ്ങള്‍ ഉണ്ടാകും. പൊതു രംഗത്ത് അംഗീകാരവും കുടുംബത്തില്‍ സുഖാനുഭവങ്ങളും പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
യാത്രാ ദുരിതം, അലച്ചില്‍ മുതലായവ വരാവുന്ന ദിനമാണ്. ഊഹ കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവ ഒഴിവാക്കുക.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പരാജയ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. നിയമപരമായ കാര്യങ്ങളില്‍ പ്രതികൂലാവസ്ഥ വരാവുന്നതാണ്.

\"\"

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യലാഭം, ദാമ്പത്യ സൌഖ്യം, അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. പൊതു രംഗത്ത് അംഗീകാരം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വര്‍ധിച്ചെന്നു വരാം. കലഹ സാധ്യത ഉള്ളതിനാല്‍ കഴിവതും സംഘര്‍ഷ സാഹചര്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ആയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് വേണ്ടത്ര പ്രതിഫലം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവൃത്തികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിഷമിക്കും. സഹപ്രവര്‍ത്തകര്‍ നിസ്സഹകരിക്കാന്‍ ഇടയുണ്ട്.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യ വിജയം, ബന്ധു സമാഗമം, ഉല്ലാസ സാഹചര്യങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. തൊഴില്‍ വരുമാനം വര്‍ധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Staff Reporter