മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഏപ്രിൽ 24 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 24.04.2020 (1195 മേടം 11 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആഗ്രഹങ്ങൾ ആയാസം കൂടാതെ സാധിക്കും. കുടുംബപരമായ ക്ലേശങ്ങൾക്ക് പരിഹാരം ലഭിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ധനപരമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തണം. സാമ്പത്തിക നഷ്ടം, കാര്യതടസം മുതലായവ വരാവുന്ന ദിനമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കാര്യവിജയം, സന്തോഷം, ഉദ്ദിഷ്ട കാര്യസാധ്യം മുതലായവയ്ക്ക് അവസരം ഉണ്ടാകും.ധനലാഭവും ലാഭവും പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മനസ്സിന് സന്തോഷവും സമാധാനവും അനുഭവപ്പെടും. കാര്യങ്ങൾ പ്രതീക്ഷിച്ച രീതിയിൽ വിജയകരമാക്കുവാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത തടസ്സനുഭവങ്ങളും ആരോഗ്യ ക്ലേശവും മറ്റും വരാവുന്ന ദിവസമാണ്. ജാഗ്രതയോടെ പ്രധാന കാര്യങ്ങളിൽ ഇടപെടുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ഭാഗ്യാനുഭവങ്ങളിൽ കുറവ് അനുഭവപ്പെടാം. ഊഹ കച്ചവടം നഷ്ടത്തിൽ കലാശിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
വിഷമതകൾക്ക് പരിഹാരം ഉണ്ടാകും. ശുഭകരമായ വാർത്തകൾ കേൾക്കാൻ അവസരം ഉണ്ടാകും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മനസ്സിന് സുഖവും സമാധാനവും ലഭിക്കുന്ന അനുഭവങ്ങൾ ഉണ്ടാകും.ഉല്ലാസ കാര്യമായി സമയം ചിലവഴിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനിഷ്ടകരമായ പെരുമാറ്റം നേരിടേണ്ടി വന്നേക്കാം. പെട്ടെന്നുള്ള പ്രതികരണം മൂലം അബദ്ധങ്ങൾ പറ്റാതെ നോക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധന തടസ്സം, മന ക്ലേശം, ആഗ്രഹ ക്ലേശം മുതലായവ വരാവുന്ന ദിനമാണ്. പ്രധാന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ ദിവസം അത്ര അനുയോജ്യമല്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിൽ വിജയം, ഇഷ്ടാനുഭവങ്ങൾ മുതലായവ വരാവുന്ന ദിനം. വ്യക്തി ബന്ധങ്ങൾ കൂടുതൽ ഊഷ്മളമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടാൻ പ്രയാസമാണ്. അത്ര അനുകൂലമായ ദിവസമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter