മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ജൂൺ 23 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.06.2020 (1195 മിഥുനം 09 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആശയവിനിമയത്തിലെ അപാകത മൂലം വൈഷമ്യങ്ങള്‍ വരാതെ നോക്കണം. കുടുംബ സംബന്ധമായ മന സമ്മര്‍ദം വര്‍ദ്ധിച്ചെന്നു വരാം.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
ആഗ്രഹിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കും. പലവിധ തടസങ്ങള്‍ക്കും ഈ ദിവസം പരിഹാരം കണ്ടെത്താന്‍ കഴിയുന്നതാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുവാന്‍ പ്രയാസമാണ്. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവരുമായുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വരാതെ നോക്കണം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ വരുവാനും ആത്മവിശ്വാസ ജനകമായ വാര്‍ത്തകള്‍ കേള്‍ക്കുവാനും അവസരം ഉണ്ടാകും. വ്യാപാര ലാഭം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അധ്വാന ഭാരവും തിരക്കും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
തൊഴില്‍ നേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
സഹായങ്ങള്‍, ആനുകൂല്യങ്ങള്‍ മുതലായവ എളുപ്പത്തില്‍ ലഭിക്കാവുന്ന ദിനമാണ്. തൊഴില്‍പരമായ അംഗീകാരം വര്‍ധിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തന രംഗത്ത് ഉദ്ദേശിച്ച രീതിയില്‍ നേട്ടങ്ങള്‍ വരുവാന്‍ പ്രയാസമാണ്. എന്നാല്‍ സാമ്പത്തികമായി അത്ര മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കര്‍മങ്ങള്‍ക്ക് പ്രാരംഭ തടസങ്ങള്‍ വരാന്‍ ഇടയുണ്ട്. സാമ്പത്തിക നഷ്ടത്തിന് സാധ്യത ഉള്ളതിനാല്‍ ധന ഇടപാടുകള്‍ ജാഗ്രതയോടെ വേണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉദ്യോഗത്തില്‍ ഗുണാനുഭവങ്ങള്‍ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങള്‍ക്കും അംഗീകാരത്തിനും സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സര്‍വ കാര്യങ്ങളിലും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. വിരോധികള്‍ പോലും അനുകൂലരായി അടുത്തു വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ തടസ്സങ്ങള്‍ വരാവുന്ന ദിനമാണ്. ചിട്ടയും ആത്മാര്‍ഥതയും ഉള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter