മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (വ്യാഴം, 23 ആഗസ്റ്റ്‌ 2018) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.08.2018 (1194 ചിങ്ങം 7 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പല കാര്യങ്ങളെയും ആത്മ വിശ്വാസത്തോടെ സമീപിക്കാന്‍ കഴിയും. അപ്രതീക്ഷിത സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

\"\"

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
അധ്വാന ഭാരവും തിരക്കും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യപരാജയം വരാന്‍ ഇടയുള്ള ദിവസമാണ്. ഈശ്വര ചിന്തയോടെയും ശുഭാപ്തി വിശ്വാസത്തോടെയും കാര്യങ്ങളെസമീപിക്കുക.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യവിജയവും സന്തോഷകരമായ സാഹചര്യങ്ങളും വരാവുന്ന ദിനമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. ഉല്ലാസ കരമായി സമയം ചിലവഴിക്കാനാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. പൊതു രംഗത്ത് സ്വാകാര്യത വര്‍ധിക്കും. സുഹൃത്ത് സമാഗമം സന്തോഷം നല്‍കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത ആത്മവിശ്വാസം അപകടം ചെയ്യും. പ്രധാന ഉത്തര വാദിത്വങ്ങളില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണം. അത് തൊഴില്‍ വൈഷമ്യത്തിനു കാരണമായേക്കാം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പൊതുവില്‍ അലസതയും ഉത്സാഹക്കുറവും വരാവുന്ന ദിനമാണ്. അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച് മനസമ്മര്‍ദം വര്‍ദ്ധിപ്പിക്കരുത്.

\"\"

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
പല കാര്യങ്ങളും സ്വന്തം താല്പര്യ പ്രകാരം നിര്‍വഹിക്കാന്‍ കഴിയുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രാരംഭ തടസ്സം ഉണ്ടായെന്നു വരാം. നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ദിവസാന്ത്യത്തില്‍ പ്രയോജനം ലഭിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹായങ്ങള്‍ ആവശ്യമുള്ള സമയത്ത് ലഭ്യമാകും. അധികാരികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അഭിനന്ദനം പ്രതീക്ഷിക്കാം. കുടുംബ സുഖം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ രംഗത്ത് ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്. പ്രവര്‍ത്തനങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കാത്തതില്‍ നിരാശ തോന്നിയെന്ന് വരാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ നേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Staff Reporter