മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 ഏപ്രിൽ 23 വ്യാഴം എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 23.04.2020 (1195 മേടം 10 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, സഹോദര സഹായം എന്നിവയ്ക്ക് സാധ്യത. മത്സര വിജയം ഉണ്ടാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അകാരണ വിഷാദം, സ്വസ്ഥതക്കുറവ് എന്നിവ വരാവുന്ന ദിവസം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്ന് വരില്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
കുടുംബപരമായി ഗുണകരമായ അനുഭവങ്ങള്‍ ഉണ്ടാകും. തൊഴിലില്‍ ഇഷ്ടാനുഭവങ്ങള്‍, ആഗ്രഹ സാധ്യം, അനുകൂല സാഹചര്യങ്ങള്‍ മുതലായവ സംജാതമാകും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
കാര്യലാഭം, ദാമ്പത്യ സൌഖ്യം, അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. പൊതു രംഗത്ത് അംഗീകാരം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രവര്‍ത്തന മാന്ദ്യം, കാര്യ വൈഷമ്യം തുടങ്ങിയവ വരാവുന്നതാണ്. ആലോചനയോടെ മാത്രം പ്രധാന കാര്യങ്ങളില്‍ ഇടപെടുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
പരാജയ സാധ്യതയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക. നിയമപരമായ കാര്യങ്ങളില്‍ പ്രതികൂലാവസ്ഥ വരാവുന്നതാണ്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ആയാസം കൂടാതെ സാധിക്കുവാന്‍ കഴിയും. സാമ്പത്തിക നിക്ഷേപങ്ങള്‍ക്ക് വേണ്ടത്ര പ്രതിഫലം ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
കാര്യ വിജയം, ബന്ധു സമാഗമം, ഉല്ലാസ സാഹചര്യങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. തൊഴില്‍ വരുമാനം വര്‍ധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അമിത അധ്വാനവും ശാരീരിക ക്ലേശവും വരാന്‍ ഇടയുള്ള ദിവസമാണ്. വളരെ ശ്രദ്ധയോടെ മാത്രം പ്രധാന കര്‍തവ്യങ്ങള്‍ നിറവേറ്റുക.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. വാക്കുകള്‍ തെറ്റിധരിക്കപ്പെടുന്നത് മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിലിലും കുടുംബത്തിലും ഒരുപോലെ ഗുണകരമായ അവസ്ഥ സംജാതമാകും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അകാരണ ചിന്തകള്‍ മാറ്റി വച്ച് ശുഭ പ്രതീക്ഷയോടെ നീങ്ങുക. അധ്വാന ഭാരം വര്‍ധിച്ചാലും അന്തിമ വിജയം പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter