മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മെയ്‌ 22 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.05.2020 (1195 ഇടവം 08 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ആരോഗ്യ കാര്യങ്ങളില്‍ അല്പം വിഷമതകള്‍ വരാവുന്ന ദിനമാണ്. അവിചാരിത തടസങ്ങള്‍ മൂലം കര്‍മ്മ ഭംഗം വരാന്‍ ഇടയുണ്ട്.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ വരുവാനും ആത്മവിശ്വാസ ജനകമായ വാര്‍ത്തകള്‍ കേള്‍ക്കുവാനും അവസരം ഉണ്ടാകും. വ്യാപാര ലാഭം വര്‍ധിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
അധ്വാന ഭാരവും തിരക്കും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
പല കാര്യങ്ങളെയും ആത്മ വിശ്വാസത്തോടെ സമീപിക്കാന്‍ കഴിയും. അപ്രതീക്ഷിത സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യവിജയവും സന്തോഷകരമായ സാഹചര്യങ്ങളും വരാവുന്ന ദിനമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. ഉല്ലാസകരമായി സമയം ചിലവഴിക്കാനാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
അമിത ആത്മവിശ്വാസം അപകടം ചെയ്യും. പ്രധാന ഉത്തര വാദിത്വങ്ങളില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണം. അത് തൊഴില്‍ വൈഷമ്യത്തിനു കാരണമായേക്കാം..

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രാരംഭ തടസ്സം ഉണ്ടായെന്നു വരാം. നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ദിവസാന്ത്യത്തില്‍ പ്രയോജനം ലഭിക്കും.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങള്‍ നിറവേറ്റുവാന്‍ കഴിയും. കുടുംബ സുഖം, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങള്‍ മുതലായവ അനുഭവമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനപരമായ കാര്യങ്ങളില്‍ നേട്ടം പ്രതീക്ഷിക്കാവുന്ന ദിവസമാണ്. പ്രധാന വ്യക്തികളുമായി കൂടികാണുവാനും തന്മൂലം നേട്ടങ്ങള്‍ സ്വന്തമാക്കുവാനും കഴിയും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഈശ്വര ഭജനം, അനുഷ്ടാനം മുതലായവ ലോപമില്ലാതെ ചെയ്യണം. ഊഹക്കച്ചവടം, ഭാഗ്യപരീക്ഷണം മുതലായവയ്ക്ക് ദിവസം അനുകൂലമല്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന രംഗത്ത് ഉദ്ദേശിച്ച രീതിയില്‍ നേട്ടങ്ങള്‍ വരുവാന്‍ പ്രയാസമാണ്. എന്നാല്‍ സാമ്പത്തികമായി അത്ര മോശമല്ലാത്ത അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സര്‍വ കാര്യങ്ങളും ആഗ്രഹിച്ച പ്രകാരം സാധിക്കുവാന്‍ കഴിയും. വിശ്രമസുഖം, മന സമാധാനം എന്നിവയും പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter