മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (ബുധന്‍, 22 മെയ്‌ 2019) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.05.2019 (1194 ഇടവം 08 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക1/4)
പ്രവര്‍ത്തന മാന്ദ്യം, കാര്യ വൈഷമ്യം എന്നിവ പ്രതീക്ഷിക്കണം. യാത്രാവേളകളില്‍ തടസ്സാനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.

ഇടവം (കാര്‍ത്തിക3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങളില്‍ അലസത ബാധിക്കാന്‍ ഇടയുണ്ട്. അധ്വാനത്തിന് അനുസൃതമായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. അനാവശ്യ കാര്യങ്ങള്‍ക്ക് ശകാരം കേള്‍ക്കേണ്ടി വന്നേക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസന്തോഷകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. തൊഴിലിലും കുടുംബത്തിലും ഒരേ പോലെ അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍മ്മ പുഷ്ടി, ധന നേട്ടം, തൊഴില്‍ ഉന്നതി എന്നിവ വരാവുന്ന ദിവസം. ആയാസം കൂടാതെ ആഗ്രഹങ്ങള്‍ സാധിക്കും.

\"\"

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭ്യമാകാന്‍ പ്രയാസമാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയം വരാന്‍ ഇടയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആരോഗ്യപരമായി ക്ലേശങ്ങള്‍ വരാവുന്ന ദിനമാകയാല്‍ കരുതല്‍ പുലര്‍ത്തണം. സാമ്പത്തിക വിഷയങ്ങളില്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തണം.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
പ്രവര്‍ത്തന ലാഭം, ധന നേട്ടം, ഗുണാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിവസം. അപ്രതീക്ഷിത അംഗീകാരം ഉണ്ടാകാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
യാത്രാ ദുരിതം, ധന വൈഷമ്യം, പ്രതികൂല സാഹചര്യങ്ങള്‍ എന്നിവയുണ്ടാകാം. സായാഹ്ന ശേഷം ഗുണദോഷ സമ്മിശ്രം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രവൃത്തികളില്‍ വിജയം പ്രാതീക്ഷിക്കാം. തടസ്സപ്പെട്ട കാര്യങ്ങള്‍ക്ക് പരിഹാരം ലഭിക്കും. സുഹൃത്ത് സഹായം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹിക്കുന്ന രീതിയില്‍ അല്ലെങ്കിലും കാര്യവിജയം ഉണ്ടാകും. വേണ്ടപ്പെട്ടവര്‍ പ്രതികൂലമായി പ്രതികരിക്കുന്നതില്‍ മനസ്താപം ഉണ്ടാകാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ സുഖം, യാത്രാലാഭം, കാര്യസാധ്യം എന്നിവയ്ക്ക് സാധ്യത. അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അംഗീകാരം, തൊഴില്‍ നേട്ടം, ഭാഗ്യാനുഭവങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിക്കാം. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: 944 792 9406

Avatar

Staff Reporter