മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മാർച്ച്‌ 22 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.03.2020 (1195 മീനം 09 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമാകുന്നതിനാല്‍ പ്രശ്നങ്ങള്‍ ഒഴിവാകും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
കാര്യവിജയം, സന്തോഷം, ഇഷ്ട വാര്‍ത്താ ശ്രവണം എന്നിവയ്ക്ക് സാധ്യതയേറിയ ദിനം. ആഗ്രഹിച്ച ദേവാലയ ദര്‍ശനം സാധ്യമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
പ്രവര്‍ത്തന തടസം, ഇച്ഛാ ഭംഗം, ഭാഗ്യക്കുറവ് എന്നിവയ്ക്ക് സാധ്യത. സായാഹ്ന ശേഷം സാമ്പത്തികമായ കാര്യങ്ങളില്‍ അല്പം അനുകൂലാവസ്ഥ പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
തൊഴില്‍ വൈഷമ്യം, സാമ്പത്തിക ക്ലേശം, അകാരണ മനോ വിഷമം മുതലായവ വരാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടുന്നത് അപമാനം വരുത്തി വയ്ക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ സാധ്യം, ഭാഗ്യ പുഷ്ടി, സുഖാനുഭവങ്ങള്‍, സന്താന ഗുണം മുതലായവ വരാം. സര്‍ക്കാര്‍ കോടതി ഇടപാടുകളില്‍ വിജയം പ്രതീക്ഷിക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ആഗ്രഹ സാഫല്യം, വിശ്രമ സുഖം, ഭാഗ്യാനുഭവങ്ങള്‍ , അഭിനന്ദനം എന്നിവയ്ക്ക് ഇടയുണ്ട്. മത്സര വിജയം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ആരോഗ്യ പ്രയാസം, വ്യാപാര നഷ്ടം, കലഹ സാധ്യത എന്നിവ വരാം. തക്ക സമയത്ത് സഹായങ്ങള്‍ ലഭ്യമായെന്നു വരില്ല.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
അമിത വ്യയം, കാര്യ തടസം, അകാരണ വൈഷമ്യം എന്നിവയ്ക്ക് സാധ്യത. കലഹ സാധ്യത ഉള്ളതിനാല്‍ സംസാരം നിയന്ത്രിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനലാഭം, അംഗീകാരം, ബന്ധു സഹായം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് സാധ്യത . സുഹൃത്തുക്കള്‍ മൂലം സഹായങ്ങള്‍ ലഭ്യമാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസമ്മര്‍ദം, അധിക ചിലവ്, ദാമ്പത്യ പ്രയാസങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പുലര്‍ത്തണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത ധന നേട്ടത്തിനും കാര്യ വിജയത്തിനും സാധ്യത ഉള്ള ദിവസം. മത്സരങ്ങളില്‍ വിജയം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാനത്തിന് തക്കവണ്ണം പ്രതിഫലം ലഭിക്കാന്‍ പ്രയാസം ആകും. കുടുംബത്തില്‍ അസ്വസ്ഥത വരാന്‍ ഇടയുണ്ട്.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Staff Reporter