മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2020 മെയ്‌ 21 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 21.05.2020 (1195 ഇടവം 07 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക1/4)
ഏർപ്പെടുന്ന കാര്യങ്ങളിൽ പലതിലും അനായാസേന വിജയം ഉണ്ടാകുന്നതാണ്. അലസത മൂലം മാറ്റി വച്ചിരുന്ന പല കാര്യങ്ങളും ചെയ്തു പൂർത്തിയാക്കാൻ സാധിക്കും.

ഇടവം (കാർത്തിക3/4, രോഹിണി, മകയിരം 1/2)
അദ്ധ്വാനവും പരിശ്രമവും വർദ്ധിക്കുമെങ്കിലും അതിനു തക്കതായ പ്രതിഫലം ഉണ്ടാകാൻ പ്രയാസമാണ്. ദിവസം അനുകൂലമല്ല എന്ന ബോധ്യത്തോടെ പ്രധാന കാര്യങ്ങളെ സമീപിക്കുക.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണർതം 3/4)
ആത്മ വിശ്വാസവും പ്രവർത്തന ശേഷിയും വർധിക്കും. കുടുംബ സംബന്ധമായ കാര്യങ്ങളിൽ അനുകൂലമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം)
ധനപരമായ നേട്ടങ്ങൾ ഉണ്ടാകും. ഒന്നിലധികം സ്രോതസ്സുകളിൽ നിന്നും ധനനേട്ടം പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വളരെ അടുത്തു പെരുമാറിയിരുന്നത് ആളുകളുടെ അസാന്നിധ്യം മൂലം മനഃക്ലേശം വരാൻ ഇടയുണ്ട്. അനാവശ്യ ചിന്തകൾ മൂലം മനസ്സ് കലുഷമാകാനും സാധ്യത കാണുന്നു.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
ദിവസം ഇന്നും അത്ര ഭാഗ്യദായകമല്ല എന്ന ബോധ്യത്തോടെ പ്രവർത്തിക്കുക. പരിശ്രമ ഭാരം വർദ്ധിച്ചാലും ഫലം ലഭിക്കുകതന്നെ ചെയ്യും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം3/4)
ശുഭാനുഭവങ്ങൾ വരാവുന്ന ദിവസമാണ്. വാക്കുകൾ അംഗീകരിക്കപ്പെടും. കുടുംബത്തിലും സുഖാനുഭവങ്ങൾ.

വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
മന സന്തോഷവും ആത്മ വിശ്വാസവും അനുഭവങ്ങൾ ഉണ്ടാകും. പൊതുരംഗത്ത് വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കാര്യതടസ്സം, അനുഭവ ക്ലേശം മുതലായവ കരുതണം. പല കാര്യങ്ങളിലും പ്രാരംഭ തടസ്സങ്ങൾ നേരിടേണ്ടിവരുന്നത് മന സംഘർഷം കൂട്ടും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വളരെ അടുത്തു പെരുമാറിയിരുന്നത് ആളുകളുടെ അസാന്നിധ്യം മൂലം മനഃക്ലേശം വരാൻ ഇടയുണ്ട്. അനാവശ്യ ചിന്തകൾ മൂലം മനസ്സ് കലുഷമാകാനും സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പല ആഗ്രഹങ്ങളും സാധിക്കാൻ കഴിയും. ഭൂമി, നിർമാണ പ്രവർത്തനങ്ങൾ മുതലായവ സംബന്ധിച്ച കാര്യങ്ങൾ അനുകൂലമായി ഭവിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസമ്മർദം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾ കരുതണം. വേണ്ടത്ര ആലോചനയുടെ മാത്രം പ്രധാന കാര്യങ്ങൾ നിർവഹിച്ചാൽ വിഷമതകൾ ഒഴിവാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter