നിങ്ങളുടെ ഇന്ന്: 21.05.2024 (1199 ഇടവം 7 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യങ്ങള്‍ അനുകൂലമായി ഭവിക്കും. യാത്രകള്‍ സഫലങ്ങളാകും. ശത്രുക്കള്‍ പിണക്കം മറന്ന് അടുത്തു വരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പല സങ്കീര്‍ണ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. തൊഴില്‍പരമായി അംഗീകാരത്തിന് സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സ് അകാരണമായി സംഘര്ഷഭരിതമാകാന് ഇടയുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ തടസങ്ങള്‍ വരാം.
YOU MAY ALSO LIKE THIS VIDEO, സ്കൂട്ടറിൽ കയറി വൈറലായ ആ താരം ദാ ഇവിടെയുണ്ട്, അറിയപ്പെടാത്ത ആ ജീവിതം വെളിപ്പെടുത്തി Actress ഉഷ / Haseena | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ആരോഗ്യപരമായി ചെറിയ ക്ലേശങ്ങള്‍ വരാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനോസുഖം, കുടുംബ സുഖം, തൊഴില്‍ നേട്ടം എന്നിവ വരാം. മനസിന് സന്തോഷം നല്കുന്ന വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ധനപരമായ ക്ലേശം വര്‍ധിക്കാന്‍ ഇടയുണ്ട്. വലിയ മുതല്‍ മുടക്കുകള്‍ക്ക് പറ്റിയ ദിവസമല്ല. അനാവശ്യ സംസാരം നിയന്ത്രിക്കുക.
YOU MAY ALSO LIKE THIS VIDEO, 2024ലെ വ്യാഴമാറ്റം അടുത്ത ഒരു വർഷക്കാലം നിങ്ങളെ എങ്ങനെ ബാധിക്കും എന്നറിയാം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂല അനുഭവങ്ങള്‍, ഉല്ലാസ മുഹൂര്‍ത്തങ്ങള്‍ മുതലായവ പ്രതീക്ഷിക്കാം. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ എല്ലാം വിജയത്തില്‍ എത്താന്‍ സാധ്യത.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം. പ്രതിസന്ധികളെ അതിജീവിക്കുവാന്‍ കഴിയും. യാത്രാ ദുരിതം വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സര്‍ക്കാര്‍- കോടതി കാര്യങ്ങള്‍ അനുകൂലമാകും. വായ്പ, ധനകാര്യ നിക്ഷേപങ്ങള്‍ മുതലായ കാര്യങ്ങള്‍ അനായാസേന ശരിപ്പെട്ടു വരും.
YOU MAY ALSO LIKE THIS VIDEO, ഇസ്രയേലിനെ വിറപ്പിച്ച അവരുടെ മുഖ്യ ശത്രു; ഇബ്രാഹിം റെയ്സി മടങ്ങുന്നത് ഒരു വലിയ ആഗ്രഹം ബാക്കിയാക്കി | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹ പ്രവര്‍ത്തകര്‍, അധികാരികള്‍ എന്നിവര്‍ അംഗീകരിക്കും. ആഗ്രഹങ്ങള്‍ ആയാസം കൂടാതെ സാധിപ്പിക്കുവാന്‍ കഴിയും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
യാത്രാക്ലേശം, അംഗീകാരക്കുറവ്, ശത്രു ശല്യം എന്നിവ കരുതണം. പല വിഷയങ്ങളിലും അനാവശ്യ തടസങ്ങള്‍ വരാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി, ആരോഗ്യ ക്ലേശം എന്നിവ കരുതണം. വാക്കുകള്‍ തെറ്റിധരിക്കാപ്പെടാന് ഇടയുണ്ട്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, അടിയും ഉപദ്രവവും വേണ്ട, ഭാര്യാ ഭർത്താക്കന്മാർക്ക് ഇടയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വഴിയുണ്ട് | Watch Video 👇