മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 മെയ് 11 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 11.05.2024 (1199 മേടം 28 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിലില്‍ അപ്രതീക്ഷിത നേട്ടങ്ങളും ആനുകൂല്യങ്ങളും സ്വന്തമാക്കാന്‍ കഴിയും. തെളിഞ്ഞ മനസ്സോടെ കാര്യങ്ങളെ സമീപിക്കുക. നല്ല അനുഭവങ്ങള്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ബന്ധുജനങ്ങള്‍, സുഹൃത്തുക്കള്‍ മുതലായവരുമായി ഉള്ള ബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. വൈകാരികമായി പ്രതികരിക്കുന്നത് ഗുണം ചെയ്യില്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആത്മവിശ്വാസവും മനസമാധാനവും വര്‍ധിക്കും. കുടുംബ സാഹചര്യങ്ങള്‍ അനുകൂലമായി ഭവിക്കും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? മോദി തുടർന്നാലും രാ​​ഹുൽ വന്നാലും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ഈ 9 പേരാണ്! | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പൊതുവില്‍ അലസതയും ഉത്സാഹക്കുറവും വരാവുന്ന ദിനമാണ്. അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച് മനസമ്മര്‍ദം വര്‍ദ്ധിപ്പിക്കരുത്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പല കാര്യങ്ങളും സ്വന്തം താല്പര്യ പ്രകാരം നിര്‍വഹിക്കാന്‍ കഴിയുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മനസ്സിന് സന്തോഷം നല്‍കുന്ന അനുഭവങ്ങള്‍ വരുവാനും ആത്മവിശ്വാസ ജനകമായ വാര്‍ത്തകള്‍ കേള്‍ക്കുവാനും അവസരം ഉണ്ടാകും. വ്യാപാര ലാഭം വര്‍ധിക്കും.

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആശയവിനിമയത്തിലെ അപാകത മൂലം വൈഷമ്യങ്ങള്‍ വരാതെ നോക്കണം. കുടുംബ സംബന്ധമായ മന സമ്മര്‍ദം വര്‍ദ്ധിച്ചെന്നു വരാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അറിയാത്ത കാര്യത്തിന് പോലും സമാധാനം ബോധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായെന്നു വരാം. തൊഴിലില്‍ അലസത ബാധിക്കാതെ നോക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, ബന്ധു സമാഗമം മുതലായവ വരാവുന്ന ദിവസം. സമൂഹത്തില്‍ അംഗീകാരം വര്‍ധിക്കും.

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട്‌ അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത്‌ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മന സന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പല കാര്യങ്ങളിലും പ്രാരംഭ തടസം നേരിടേണ്ടി വന്നേക്കാം. അമിത യാത്ര മൂലം ആരോഗ്യ ക്ലേശങ്ങള്‍ക്ക് സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുവാന്‍ പ്രയാസമാണ്. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവരുമായുള്ള ബന്ധങ്ങളില്‍ വിള്ളലുകള്‍ വരാതെ നോക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വീട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിധി ശേഖരം കണ്ടെത്താൻ ശ്രമിച്ച വീട്ടമ്മയ്ക്ക്‌ സംഭവിച്ചത്‌ | Watch Video 👇

Avatar

Staff Reporter