നിങ്ങളുടെ ഇന്ന്: 09.05.2024 (1199 മേടം 26 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സഹപ്രവർത്തകരും സുഹൃത്തുക്കളും നമ്മൾ വിചാരിക്കുന്നത് പോലെ പെരുമാറണം എന്ന് വാശി പിടിക്കരുത്. സ്വന്തം ഉത്തരവാദിത്വങ്ങൾ ബോധപൂർവം ഭംഗിയായി നിറവേറ്റുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യവിജയം, സന്തോഷം, ഇഷ്ടജന സമാഗമം മുതലായയ്ക്ക് സാധ്യതയുള്ള ദിനം. അപ്രതീക്ഷിത നേട്ടങ്ങളും ധനലാഭവും പ്രതീക്ഷിക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തനങ്ങളില്‍ മാന്ദ്യം വരാം. അധ്വാന ഭാരവും മന സമ്മര്‍ദ്ദവും വര്‍ദ്ധിക്കാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
യുക്തിപൂര്‍വ്വമായ നീക്കത്തിലൂടെ വിപരീത സാഹചര്യങ്ങളെ തരണംചെയ്യും. പുതിയ വ്യാപാര കാര്യങ്ങള്‍ തുടങ്ങുന്നതിനു ശ്രമിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുഭവഗുണവും തൊഴില്‍ നേട്ടവും അംഗീകാരവും വരാവുന്ന ദിനമാണ്. അപ്രതീക്ഷിത കോണുകളില്‍ നിന്നും ശുഭകരമായ നീക്കങ്ങള്‍ പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
എത്ര കഠിനമായി അധ്വാനിച്ചാലും തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാകും. പ്രവൃത്തികള്‍ അംഗീകരിക്കപ്പെടാതത്തില് മനോ വിഷമം തോന്നാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, കൊറിയയിലെ ലക്ഷക്കണക്കിന് സൈനികരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പട്ടാളക്കാരൻ; ആരാണ് കേണൽ രംഗരാജ് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തൊഴില്‍ വിഷയങ്ങളില്‍ പതിവിലും അധികം വൈഷമ്യങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. സഹ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും പ്രതികൂല അനുഭവങ്ങള്‍ ഉണ്ടായെന്നു വരാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കുവാന്‍ സാഹചര്യം ഉണ്ടാകും. കുടുംബത്തില്‍ മംഗളകരമായ സാഹചര്യം നിലനില്ക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിജയകരമായ അനുഭവങ്ങളും അനുകൂല സാഹചര്യങ്ങളും വരാവുന്ന ദിനമാണ്. മനസ്സിന് സന്തോഷം നല്കുന്ന വ്യക്തികളുമായി സംവദിക്കുവാന്‍ കഴിയും.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട് അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത് | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അശ്രദ്ധയോ ആലോചനക്കുറവോ നിമിത്തം സ്വന്തം സ്ഥാനത്തിന് ഇളക്കം തട്ടിയേക്കാം. കര്‍മ്മ മേഖലയില്‍ പുതിയ ചില ആലോചനകള്‍ക്കു തുടക്കമിടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൊതുവെ കാര്യതടസ്സവും മറ്റു പ്രയാസങ്ങളും ഉണ്ടാകാനിടയുണ്ട്. അവിചാരിതമായ ധനനഷ്ടങ്ങളോ അസുഖങ്ങളോ ഉണ്ടാകാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധനപരമായ നേട്ടങ്ങള്‍ കൈവരിക്കും. ക്രിയാത്മകമായ നടപടികള്‍ കൊണ്ട് മറ്റുള്ളവരുടെ ശ്രദ്ധ നേടും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ലോകത്തിന് ദുർമന്ത്രവാദ രഹസ്യം ‘സപ്ലൈ ചെയ്യുന്ന’ നമ്മുടെ നാട്ടിലെ ഒരു നിഗൂഢ ഗ്രാമം; മഹാഭാരത കാലത്തോളം പഴക്കമത്രെ | Watch Video 👇