നിങ്ങളുടെ ഇന്ന്: 08.05.2024 (1199 മേടം 25 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സ്വന്തം കഴിവുകള്‍ അംഗീകരിക്കപ്പെടുന്നതില്‍ ആത്മവിശ്വാസം തോന്നും. മാതാവില്‍ നിന്നും അനുകൂല പെരുമാറ്റം ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബത്തില്‍ അസുഖകരമായ അന്തരീക്ഷം ഉണ്ടായെന്നു വരാം. ക്ഷമാപൂര്‍വ്വം പെരുമാറിയാല്‍ വ്യക്തി ബന്ധങ്ങളിലെ അകല്‍ച്ച ഒഴിവാക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബ ബന്ധങ്ങളില്‍ അനുകൂലമായ മാറ്റങ്ങള്‍ ദൃശ്യമാകും. തൊഴില്‍ സ്ഥലത്തെ സാഹചര്യങ്ങള്‍ അനുകൂലമാക്കുവാന്‍ കഴിയും
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തടസാനുഭാവങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കും. സാമ്പത്തികമായി നേട്ടവും വ്യാപാരത്തില്‍ ലാഭവും പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രതീക്ഷിച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കാന്‍ പ്രയാസമാണ്. കുടുംബപരമായി മോശമല്ലാത്ത അനുഭവങ്ങള്‍ ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കര്‍മ്മ രംഗത്ത് പ്രതിബന്ധങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ശരാശരി വിജയം കരസ്ഥമാക്കാം.
YOU MAY ALSO LIKE THIS VIDEO, ലോകത്തിന് ദുർമന്ത്രവാദ രഹസ്യം ‘സപ്ലൈ ചെയ്യുന്ന’ നമ്മുടെ നാട്ടിലെ ഒരു നിഗൂഢ ഗ്രാമം; മഹാഭാരത കാലത്തോളം പഴക്കമത്രെ | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ആഗ്രഹിച്ച ദേവാലയ ദര്‍ശനവും മറ്റും സാധ്യമാകുന്ന ദിവസമാണ്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസ്സിന് സന്തോഷം നല്കുന്ന അനുഭവങ്ങളും സാഹചര്യങ്ങളും സംജാതമാകും. സാമ്പത്തികമായി മെച്ചപെട്ട അനുഭവങ്ങള്‍ ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ആരോഗ്യപരമായ ക്ലേശങ്ങള്‍ വരാവുന്ന ദിവസമാകയാല്‍ കരുതല്‍ പുലര്‍ത്തണം. വാക്ക് തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്നത് ഗുണകരമാകില്ല.
YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | മൂലം മുതൽ രേവതി വരെ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനിഷ്ടകരമായ സാഹചര്യങ്ങളെ ബുദ്ധിപൂര്‍വ്വം നേരിടണം. അമിത ചിലവുകള്‍ മൂലം വൈഷമ്യങ്ങള്‍ വരാവുന്നതാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക നേട്ടവും തൊഴില്‍ ലാഭവും വരാന്‍ ഇടയുള്ള ദിവസമാണ്. വ്യാപാരത്തില്‍ അപ്രതീക്ഷിത പുരോഗതി ദൃശ്യമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശ്രദ്ധയും ജാഗ്രതയും കൈവിടാതെ പ്രവര്‍ത്തിക്കണം. സഹ പ്രവര്‍ത്തകരില്‍ നിന്നും അസുഖകരമായ അനുഭവങ്ങള്‍ നേരിടേണ്ടി വരാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട് അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത് | Watch Video 👇