മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 മെയ് 07 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 07.05.2024 (1199 മേടം 24 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനുകൂല അനുഭവങ്ങൾക്ക് മുൻ‌തൂക്കം. ബന്ധുക്കളില്‍നിന്നു പലവിധ സഹായങ്ങള്‍ പ്രതീക്ഷിക്കാം. മാനസികമായി സന്തോഷം നല്‍കുന്ന കാര്യങ്ങളുണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ആരോഗ്യപരമായ ക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. തൊഴിൽ ക്ലേശവും വർധിച്ചെന്നു വരാം. കുടുംബാനുഭവങ്ങൾ നന്നായിരിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കര്‍മ്മ മേഖലയില്‍ സാമ്പത്തികമായും തൊഴില്‍പരമായും മെച്ചപ്പെടും. പൊതുവേ സന്തോഷകരവും തൃപ്തികരവുമായ ദിവസമായിരിക്കും,

YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ്‌ വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിലെ ആഗ്രഹങ്ങൾ പോലെ കാര്യങ്ങൾ വന്നു ഭവിക്കും. കുടുംബത്തിൽ സന്തോഷകരമായ സാഹചര്യങ്ങൾ. സമയം ഉല്ലാസകരമായി ചിലവഴിക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ കരുതണം. ധനസംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും കലഹത്തിനും സാദ്ധ്യതയുണ്ട്. എല്ലാ കാര്യങ്ങളിലും സംയമനം പാലിക്കുന്നത് നല്ലതാണ്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അറിയാതെ ചില തെറ്റായ പ്രവണതകളില്‍ അകപ്പെടാനിടയുണ്ട്. സന്താനങ്ങളുടെആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പഴയ ചില സൗഹൃദങ്ങള്‍ പുതുക്കാന്‍ കഴിയും.

YOU MAY ALSO LIKE THIS VIDEO, ജന്മനക്ഷത്ര പ്രകാരമുള്ള സ്ത്രീയുടെ സ്വഭാവ സവിശേഷതകളും ചില രഹസ്യങ്ങളും | മൂലം മുതൽ രേവതി വരെ | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്ഥാനലാഭം, അംഗീകാരം, പൊതുരംഗത്ത് നേട്ടങ്ങൾ. തൊഴിൽ രംഗത്ത് വിജയാനുഭവങ്ങൾ ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനുകൂല അനുഭവങ്ങൾ, ഇഷ്ട ബന്ധു സമാഗമം, സാമ്പത്തിക നേട്ടം. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത കാണുന്നു.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പതിവിലും കവിഞ്ഞ അധ്വാന ഭാരം വേണ്ടി വരും. പ്രതിസന്ധികൾ വരാൻ ഇടയുണ്ടെങ്കിലും അവയെ അതിജീവിക്കുവാൻ കഴിയുന്നത് ആശ്വാസകരമാകും.

YOU MAY ALSO LIKE THIS VIDEO, ലോകത്തിന് ദുർമന്ത്രവാദ രഹസ്യം ‘സപ്ലൈ ചെയ്യുന്ന’ നമ്മുടെ നാട്ടിലെ ഒരു നിഗൂഢ ഗ്രാമം; മഹാഭാരത കാലത്തോളം പഴക്കമത്രെ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവർത്തന ക്ലേശം വരാവുന്ന ദിനം. പ്രതീക്ഷിച്ച നേട്ടം പല കാര്യങ്ങളിലും സ്വന്തമാകണമെന്നില്ല. വ്യക്തി ബന്ധങ്ങളിൽ വിഷമാവസ്ഥ വരാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ സാധിക്കും. തടസ്സങ്ങൾ മാറിക്കിട്ടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദിവസാനുകൂല്യം കുറഞ്ഞ ദിനമായിരിക്കും. ജാഗ്രതയോടെ നീങ്ങിയാൽ പരാജയ സാധ്യത കുറയ്ക്കാൻ കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട്‌ അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത്‌ | Watch Video 👇

Avatar

Staff Reporter