മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 മാർച്ച്‌ 28 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 28.03.2024 (1199 മീനം 15 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിലിലും പൊതുരംഗത്തും തിളങ്ങാൻ കഴിയുന്ന ദിനമാണ്. ഉൾവലിഞ്ഞു നിൽക്കാതെ ധൈര്യമായി കർത്തവ്യങ്ങളിൽ വ്യാപൃതനാകുക. അംഗീകാരം ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ മികച്ച നേട്ടം പ്രതീക്ഷിക്കാം. കുടുംബ സുഖം, ധനലാഭം, സാമുദായിക അംഗീകാരം മുതലായവയ്ക്കും സാധ്യതയുള്ള ദിനം..

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധികാരികൾ, മുതിർന്നവർ തുടങ്ങിയവരുമായി ഇടപെടുമ്പോൾ കരുതൽ പുലർത്തണം. വാക്കുകൾ തെറ്റിദ്ധരിക്കപ്പെടാൻ ഇടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, 40 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സെക-സിനോട് വിരക്തി തോന്നാൻ കാരണമെന്ത്? ഇതിന്‌ ചികിത്സ ഉണ്ടോ?Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആഗ്രഹ സാധ്യം നേടാൻ കഠിനമായി പരിശ്രമിക്കേണ്ട സാഹചയം ഉണ്ടാകാം. സങ്കൽപ്പങ്ങൾ എല്ലാം യാഥാർഥ്യമാകണമെന്നില്ല.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എല്ലാ കാര്യങ്ങളിലും അനുകൂല സാഹചര്യം അനുഭവത്തില്‍ വരും. സര്‍ക്കാര്‍-കോടതി കാര്യങ്ങള്‍ അനുകൂലമായി വന്നു ഭവിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പല കാര്യങ്ങളിലും പ്രാരംഭ തടസങ്ങള്‍ നേരിടേണ്ടി വരും. ക്ഷമയോടെയുള്ള നീക്കങ്ങള്‍ ഗുണകരമായി ഭവിക്കും.

YOU MAY ALSO LIKE THIS VIDEO, ഗുണാ കേവിനേക്കാളും നിഗൂഢത നിറഞ്ഞ ഒരു ഗുഹ, മറഞ്ഞിരിക്കുന്നത് ഒന്നര ലക്ഷം കോടിയുടെ നിധി; ആര്‌ കണ്ടെത്തും? Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിജയം, സന്തോഷകരമായ അനുഭവങ്ങള്‍, ധന നേട്ടം മുതലായവ പ്രതീക്ഷിക്കാം. എതിര്‍പ്പുകള്‍ കുറഞ്ഞു വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ധനനഷ്ടങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. പ്രവർത്തന രംഗത്ത് ചില തിരിച്ചടികളുണ്ടായേക്കാം. വിദേശത്തു ജോലി ചെയ്യുന്നവര്‍ അശ്രദ്ധയോ ആലോചനക്കുറവോ നിമിത്തം പ്രശ്‌നങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബത്തിലും സമൂഹത്തിലും ഒരു പോലെ നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. വരുന്ന അവസരങ്ങളെ കഴിവതും പ്രയോജനപ്പെടുത്തുക.

YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടജനങ്ങളുമായി സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയുന്നതാണ്. കര്‍മ്മ രംഗത്ത് അംഗീകാരവും പദവിയും ലഭ്യമാകാന്‍ ആയാസം ഉണ്ടാകും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യ വൈഷമ്യം, അധ്വാന ഭാരം, യാത്രാ ദുരിതം മുതലായവയ്ക്ക് സാധ്യത ഉള്ളതിനാല്‍ വേണ്ടത്ര കരുതല്‍ പുലര്‍ത്തുക. കുടുംബ സാഹചര്യം അനുകൂലമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അമിത അധ്വാന ഭാരം മൂലം ആരോഗ്യ ക്ലേശങ്ങള്‍ പോലും വരാന്‍ ഇടയുള്ള ദിവസമാണ്. വേണ്ടത്ര ബോധ്യമില്ലാത്ത ഇടപാടുകളില്‍ ഏര്‍പ്പെടുന്നത് ദോഷകരമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ആൺകുട്ടികളിലെ / പുരുഷന്മാരിലെ അമിത സ്തന വളർച്ച; കാരണങ്ങളും ചികിത്സയും 👇

Avatar

Staff Reporter