നിങ്ങളുടെ ഇന്ന്: 26.03.2024 (1199 മീനം 13 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇഷ്ടാനുഭവങ്ങള്‍, അംഗീകാരം, ധനനേട്ടം എന്നിവ പ്രതീക്ഷിക്കാവുന്ന ശുഭ ദിനം. പല കാര്യങ്ങളിലും അനുകൂല സാഹചര്യങ്ങള്‍ സംജാതമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പല കാര്യങ്ങള്‍ക്കും പ്രാരംഭ തടസ്സം വരാം. ബന്ധു മിത്രാദികല് മൂലം വൈഷമ്യങ്ങള്‍ വരാന്‍ ഇടയുണ്ട്. സായാഹ്നം താരതമ്യേന മെച്ചം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിതമായ ധന വ്യയം മൂലം സാമ്പത്തിക ക്ലേശം വരാം. അമിത അധ്വാനം ആരോഗ്യ ക്ലേശത്തിന് കാരണമാകാതെ നോക്കണം.
YOU MAY ALSO LIKE THIS VIDEO, ആൺകുട്ടികളിലെ / പുരുഷന്മാരിലെ അമിത സ്തന വളർച്ച; കാരണങ്ങളും ചികിത്സയും 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന നേട്ടം, അഭിനന്ദനം, തൊഴില്‍ ലാഭം എന്നിവ വരാവുന്ന ദിനം. പല പ്രശ്നങ്ങള്‍ക്കും എളുപ്പത്തില്‍ പരിഹാരം കണ്ടെത്താന്‍ കഴിയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അകാരണ വൈഷമ്യം, അമിത അധ്വാനം, അനിഷ്ടകരമായ അനുഭവങ്ങള്‍ എന്നിവ കരുതണം. കരുതലോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വാക്കുകള്‍ അംഗീകരിക്കപ്പെടും. അധികാരികളുടെ അംഗീകാരത്തിനു പാത്രമാകും. പ്രണയ കാര്യങ്ങള്‍ സഫലമാകും.
YOU MAY ALSO LIKE THIS VIDEO, ഗുണാ കേവിനേക്കാളും നിഗൂഢത നിറഞ്ഞ ഒരു ഗുഹ, മറഞ്ഞിരിക്കുന്നത് ഒന്നര ലക്ഷം കോടിയുടെ നിധി; ആര് കണ്ടെത്തും? Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആത്മ വിശ്വാസം കുറയാന്‍ ഇടയുണ്ട്. ശുഭാപ്തി വിശ്വാസത്തോടെ ചെയ്യുന്ന കര്‍മങ്ങള്‍ വിജയത്തില്‍ എത്തും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അനുകൂല അനുഭവങ്ങള്‍, സാമ്പത്തിക നേട്ടം, ഗൃഹ സൗഖ്യം എന്നിവ പ്രതീക്ഷിക്കാവുന്ന ദിവസം. കുടുംബ സമേതം ദേവാലയവ ദര്‍ശനത്തിന് സമയം കണ്ടെത്തും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സില്‍ ഉദ്ദേശിക്കുന്ന പല കാര്യങ്ങളും എളുപ്പത്തില്‍ സാധിക്കും. ഭാഗ്യാനുഭവങ്ങള്‍ അനുഭവത്തില്‍ വരാവുന്ന ദിനമാണ്.
YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എളുപ്പത്തില്‍ സാധിക്കാവുന്ന കാര്യങ്ങള്‍ക്കു പോലും വിഘ്നം വരാന്‍ ഇടയുണ്ട്. ആരോഗ്യപരമായ ക്ലേശങ്ങള്‍ക്കും സാധ്യതയുള്ള ദിവസമാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി വാഗ്വാദം ഒഴിവാക്കുക. അനാവശ്യ യാത്രകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തികമായും തൊഴില്‍ പരമായും നല്ല അനുഭവങ്ങള്‍ ഉണ്ടാകും. അഭിമാനാര്‍ഹ മായ നേട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിയും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, തെരഞ്ഞെടുപ്പിൽ തോറ്റ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി! ഇന്ദിരക്ക് മുൻപോ ശേഷമോ എന്തുകൊണ്ട് ഒരു വനിത ഇന്ത്യൻ പ്രധാനമന്ത്രി ആയില്ല? Watch Video 👇