മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 മാർച്ച്‌ 25 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുടുംബകലഹം പരിഹരിക്കാന്‍ സാധിക്കും. കര്‍മഗുണം കാണുന്നു. ഉദ്ദിഷ്‌ടകാര്യസിദ്ധി, സൗഹൃദങ്ങള്‍ ഗുണം ചെയ്യും. യശസ്സ്‌ വര്‍ധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മത്സരരംഗത്ത്‌ കഴിവ്‌ തെളിയിക്കും. സര്‍ക്കാര്‍ ആനുകൂല്യം എളുപ്പത്തില്‍ ലഭിക്കും. എല്ലാ രംഗത്തും അഭിവൃദ്ധിയുണ്ടാകും. വസ്‌തുക്രയവിക്രയം വന്നുചേരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബന്ധുഗുണം വന്നു ചേരും. കര്‍മ്മരംഗത്ത്‌ അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. ദൂരയാത്രകള്‍ ഗുണകരമാകും. ഒരു ഉത്തമഗുരുവിനെ കണ്ടുമുട്ടും.

YOU MAY ALSO LIKE THIS VIDEO, ഗുണാ കേവിനേക്കാളും നിഗൂഢത നിറഞ്ഞ ഒരു ഗുഹ, മറഞ്ഞിരിക്കുന്നത് ഒന്നര ലക്ഷം കോടിയുടെ നിധി; ആര്‌ കണ്ടെത്തും? Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദൂരയാത്രകള്‍ ഗുണകരമാകും. കുടുംബത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. കര്‍മമാറ്റം ഗുണം ചെയ്യും. ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യസാധ്യം ഉണ്ടാകും. ശരിയായ വ്യായാമത്തിലൂടെ ശാരീരിക അസ്വസ്‌ഥതകള്‍ മാറ്റാന്‍ സാധിക്കും. പുതിയ പദ്ധതികളില്‍ പണം മുടക്കും. ബന്ധഗുണം വര്‍ധിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മനസ്സ്‌ വല്ലാതെ അസ്വസ്‌ഥമാകും. ദൂരദേശ യാത്രകള്‍ ആവശ്യമായി വരും. ജോലിയില്‍ ഉയര്‍ച്ചയുണ്ടാകും. പുതിയ തൊഴിലില്‍ പ്രവേശിക്കും.

YOU MAY ALSO LIKE THIS VIDEO, ആൺകുട്ടികളിലെ / പുരുഷന്മാരിലെ അമിത സ്തന വളർച്ച; കാരണങ്ങളും ചികിത്സയും 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പുതിയ തൊഴിലില്‍ പ്രവേശിക്കും. ഭക്ഷണ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. സല്‍കീര്‍ത്തിയുണ്ടാകും. ലഘുവായ അപകടങ്ങളെ കരുതിയിരിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
നേതൃത്വഗുണം വര്‍ധിക്കും. ദൂരദേശവാസത്തിനു സാധ്യത. കുടുംബ ബാധ്യതകള്‍ വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധവേണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദൈവാധീനം ഉണ്ടാവും. തൊഴില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവും. പുതിയ വാഹന സാധ്യത കാണുന്നു. സല്‍കീര്‍ത്തി വര്‍ധിക്കുന്ന സംഭവങ്ങളുണ്ടാകും.

YOU MAY ALSO LIKE THIS VIDEO, കയ്പ്പാണെങ്കിലും കഴിക്കാതിരിക്കരുത് ഈ ഏഴ് ഭക്ഷണങ്ങൾ; ആരോഗ്യത്തിന് അത്യുത്തമം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദാമ്പത്യ ഐക്യം ഉണ്ടാകും. കലാകാരന്മാര്‍ക്ക്‌ ഉന്നതി ഉണ്ടാകും. ഭൂസ്വത്ത്‌ ഇടപാടില്‍ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിത ധനാഗമം ഉണ്ടാവും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അസമയത്തുള്ള യാത്ര ഒഴിവാക്കണം. സന്താനങ്ങളുടെ വിവാഹത്തില്‍ തീരുമാനമാകും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ സ്‌ഥാനമാനങ്ങള്‍ ഉണ്ടാവും. കുടുംബസുഖം ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രമോഷന്‍ സാധ്യത തടസ്സപ്പെടും. ശത്രുക്കളെ മിത്രങ്ങളാക്കാന്‍ സാധിക്കും. ദൈവാധീനം വര്‍ധിക്കും. ചെലവുകളില്‍ വളരെ നിയന്ത്രണം പാലിക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232

YOU MAY ALSO LIKE THIS VIDEO, തെരഞ്ഞെടുപ്പിൽ തോറ്റ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി! ഇന്ദിരക്ക് മുൻപോ ശേഷമോ എന്തുകൊണ്ട് ഒരു വനിത ഇന്ത്യൻ പ്രധാനമന്ത്രി ആയില്ല? Watch Video 👇

Avatar

Staff Reporter