നിങ്ങളുടെ ഇന്ന്: 11.06.2024 (1199 ഇടവം 28 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിശ്രമക്കുറവു മൂലം ആരോഗ്യ ക്ലേശങ്ങൾ വരാം. അപ്രതീക്ഷിത ധനചിലവ് വന്നു ഭവിക്കും. പൊതുവിൽ ഭാഗ്യം കുറഞ്ഞിരിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സ്വന്തം പ്രവൃത്തികള്‍ വിജയത്തിലെത്തും, ഉദ്യോഗത്തില്‍ നിന്നും കൂടിയ വരുമാനം ലഭിക്കും, വാഹനസുഖം, യാത്രാഗുണം, വിദേശത്തുനിന്നും നല്ല വാര്‍ത്തകള്‍ കേള്‍ക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുഹൃത്തുക്കളുമായി അകലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, കര്‍മ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും, ചികിത്സക്കായി പണം ചെലവാക്കേണ്ടി വന്നേക്കാം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം പ്രതീക്ഷിക്കാം. അകന്നു നിന്നിരുന്നവർ ശത്രുത മറന്ന് അടുത്ത് വരും. സന്തോഷകരമായ ഒത്തുചേരലുകള്‍ ഉണ്ടാകാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യമായ അലച്ചിലും ധന നഷ്ടവും ഉണ്ടാകും. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുക. വാഹനങ്ങള്‍ സൂക്ഷിച്ചു കൈകര്യം ചെയ്യുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സുഹൃദ് സഹായത്തോടെ പ്രശ്നങ്ങൾ പരിഹരിക്കും. വേണ്ട സമയത്തു സഹായ സഹകരണങ്ങള്‍ ലഭിക്കും. പ്രണയ സാഫല്യം, ധനപരമായി ഉയര്‍ച്ച, വിദ്യാവിജയം, ധന നേട്ടം എന്നിവ അനുഭവമാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും നിറഞ്ഞ അന്തരീക്ഷം സംജാതമാകും.നൂതന പദ്ധതികള്‍ ആസൂത്രണം ചെയ്യും, എല്ലാരംഗത്തും അഭിവൃദ്ധിയും ശുഭ പ്രതീക്ഷയും ഉണ്ടാകും, ദൈവാനുകൂല്യം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മുന്‍കോപവും ആലോചന കൂടാത്ത പ്രവൃത്തികളും മൂലം അബദ്ധത്തിനു സാധ്യത. സംയമനം പാലിക്കുവാന്‍ ശ്രദ്ധിക്കുക. ആത്മനിയന്ത്രണം ഗുണം ചെയ്യും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ജോലിസ്ഥലത്ത് ചില അസ്വസ്ഥതകള്‍ക്കു സാധ്യതയുണ്ട്. പൊതുവേ എല്ലാ കാര്യങ്ങളിലും അമിത അധ്വാനഭാരം ഉണ്ടായേകാം. ധനനഷ്ടം, യാത്രാതടസ്സം എന്നിവയ്ക്കും സാധ്യത.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവുമുണ്ടാകും. സാമ്പത്തിക അഭിവൃദ്ധി ഭവിക്കും. യാത്രകൾ കൊണ്ട് നേട്ടങ്ങൾ ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആത്മനിയന്ത്രണവും സംയമനവും ഗുണകരമായി ഭവിക്കും. പലതരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവാം, കുടുംബകലഹത്തിനും മനഃക്ലേശത്തിനും സാധ്യത.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യങ്ങള്‍ അത്ര അനുകൂലകരമായിരിക്കില്ല. പ്രതിബന്ധം, ഇച്ഛാഭംഗം, അലസത, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതാണ്. പ്രധാന കാര്യങ്ങളിൽ ജാഗ്രത പുലര്‍ത്തുന്നത് നന്ന്.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283