നിങ്ങളുടെ ഇന്ന്: 03.06.2024 (1199 ഇടവം 20 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആഘോഷവേളകളില്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലസമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. അസാധാരണ വാക്സാമര്ത്ഥ്യ പ്രകടമാക്കും. വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനമെടുക്കും.
YOU MAY ALSO LIKE THIS VIDEO, കാണാതായ ആ മലേഷ്യൻ വിമാനം MH 370 എവിടെ? ഒടുവിൽ ആ നിഗൂഢതയുടെ ചുരുളഴിയുമോ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്പം ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണതൃപ്തി ഉണ്ടാകില്ല. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന് | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്ക്കാന് ശ്രമിക്കണം. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റത്തിന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിപരീതമായ നീക്കുപോക്കുകള്‍ മേലുദ്യോഗസ്ഥരില്‍ നിന്നുമുണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അപകീര്‍ത്തിക്ക് സാദ്ധ്യത ഉള്ളതിനാല്‍ എല്ലാ കാര്യത്തിലും ശ്രദ്ധിക്കണം. ഭൂമി സംബന്ധമായ അഭിപ്രായ വ്യത്യാസത്തിനോ അതിര്‍ത്തി തര്‍ക്കത്തിനോ സാദ്ധ്യതയുണ്ട്. ആഘോഷവേളകളില്‍ പങ്കെടുക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
എഴുത്തുകാര്‍ പുതിയ കൃതികള്‍ പ്രസിദ്ധീകരിക്കും. സ്ഥലമോ വീടോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. സന്താനങ്ങള്‍ മുഖേന മനഃസമാധാനക്കുറവ് അനുഭവപ്പെടും.
YOU MAY ALSO LIKE THIS VIDEO, ദുബായ് ജോസിന്റെ ‘അടിച്ച് കേറി വാ’ ആ വൈറൽ പഞ്ച് പിറന്നതെങ്ങനെ? ആദ്യമായി വെളിപ്പെടുത്തി റിയാസ് ഖാൻ | Exclusive Interview | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസം മനഃപ്രയാസത്തിന് കാരണമാകും. ക്ഷേത്രദര്‍ശനം സാദ്ധ്യമാകും. ഭൂമി സംബന്ധമായ ക്രയവിക്രയങ്ങളിലൂടെ സാമ്പത്തിക നേട്ടം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ സംസാരം ഒഴിവാക്കണം. സഹോദരാദി ഗുണം പ്രതീക്ഷിക്കാം. മാനസിക സംഘര്‍ഷങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കുട്ടികളിൽ കാണാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കുട്ടിക്കും ADHD ഉണ്ട്, എന്താണിത്? | Watch Video 👇