നിങ്ങളുടെ ഇന്ന്: 02.06.2024 (1199 ഇടവം 19 ഞായര്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അധ്വാന ഭാരവും തിരക്കും വര്‍ധിക്കാന്‍ ഇടയുണ്ട്. ക്ഷമയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തില്‍ എത്തും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സഹായങ്ങള്‍ ആവശ്യമുള്ള സമയത്ത് ലഭ്യമാകും. അധികാരികള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അഭിനന്ദനം പ്രതീക്ഷിക്കാം. കുടുംബ സുഖം ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
തൊഴില്‍ സംബന്ധമായ കാര്യങ്ങളില്‍ അംഗീകാരവും നേട്ടങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. അപ്രതീക്ഷിതമായ കോണുകളില്‍ നിന്ന് പോലും കൂടുതല്‍ മെച്ചമായ അനുഭവങ്ങള്‍ ലഭ്യമാകും.
YOU MAY ALSO LIKE THIS VIDEO, കാണാതായ ആ മലേഷ്യൻ വിമാനം MH 370 എവിടെ? ഒടുവിൽ ആ നിഗൂഢതയുടെ ചുരുളഴിയുമോ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അകാരണ ഭയവും മന സമ്മര്‍ദ്ദവും ഉണ്ടാകാന്‍ ഇടയുണ്ട്. ഉദര ക്ലേശത്തിനു സാധ്യത ഉള്ളതിനാല്‍ ആഹാര കാര്യങ്ങളില്‍ ശ്രദ്ധിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ രംഗത്ത് ക്ലേശവും അസംതൃപ്തിയും വരാവുന്ന ദിനമാണ്. വേണ്ടത്ര ജാഗ്രതയോടെ ഇടപെട്ടില്ലെങ്കില്‍ സാമ്പത്തിക കാര്യങ്ങളില്‍ നഷ്ട സാധ്യത ഉണ്ടായെന്നു വരാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സാമ്പത്തികമായും കുടുംബപരമായും മെച്ചപ്പെട്ട അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ഉല്ലാസകരമായ രീതിയില്‍ ഒഴിവ് സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സുഹൃത്തുക്കള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും അനുകൂലവും സഹായകരവുമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം. സമ്മാനമോ വിശേഷ വസ്തുക്കളോ ലഭിക്കാനും ഇടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യസാധ്യത്തിനു കാലതാമസം ഉണ്ടായെന്നു വരാം. ആത്മവിശ്വാസവും ശുഭ ചിന്തകളും മനസ്സില്‍ നിറച്ച് മുന്നേറുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദിവസം അത്ര അനുകൂലമല്ല എന്ന ബോധ്യത്തോടെ കാര്യങ്ങളെ സമീപിക്കണം. സാമ്പത്തിക പ്രയാസങ്ങള്‍ക്കും സാധ്യത കാണുന്നു.
YOU MAY ALSO LIKE THIS VIDEO, ദുബായ് ജോസിന്റെ ‘അടിച്ച് കേറി വാ’ ആ വൈറൽ പഞ്ച് പിറന്നതെങ്ങനെ? ആദ്യമായി വെളിപ്പെടുത്തി റിയാസ് ഖാൻ | Exclusive Interview | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ സംബന്ധമായി ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. പ്രവര്‍ത്തനങ്ങളിലും വ്യാപാരത്തിലും ലാഭാനുഭവങ്ങള്‍ വര്‍ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത ചിലവ് മൂലം സാമ്പത്തിക ക്ലേശം വരാന്‍ ഇടയുള്ള ദിവസമാണ്. അധിക ജോലി ഭാരം മൂലം മാനസിക സമ്മര്‍ദം വര്‍ധിക്കാന്‍ ഇടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ ഫല ലഭിക്കാവുന്ന ദിനമാണ്. ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കണം. ലാഭം വര്‍ധിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കുട്ടികളിൽ കാണാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കുട്ടിക്കും ADHD ഉണ്ട്, എന്താണിത്? | Watch Video 👇