നിങ്ങളുടെ ഇന്ന്: 01.06.2024 (1199 ഇടവം 18 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനിഷ്ട കരമായ സാഹചര്യങ്ങൾ നേരിടേണ്ടി വന്നേക്കാം. വരവും ചിലവും തുല്യമാകും. കുടുംബകാര്യങ്ങളിൽ ക്ലേശങ്ങൾക്കു സാധ്യത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യലബ്ധി ഇവ കാണുന്നു. അപ്രതീക്ഷിതമായ കാര്യസാധ്യം ഉണ്ടാകും.ചർച്ചകളും യാത്രകളും വിജയകരമാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യസാധ്യവും സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാവുന്ന ദിനം. മത്സരങ്ങളിൽ വിജയിക്കും. കർമ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, കാണാതായ ആ മലേഷ്യൻ വിമാനം MH 370 എവിടെ? ഒടുവിൽ ആ നിഗൂഢതയുടെ ചുരുളഴിയുന്നു? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം, യാത്രാതടസ്സം ഇവ കാണുന്നു. സായാഹ്നത്തോടെ ഭാഗിക കാര്യസാധ്യം പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഗുണദോഷ സമ്മിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കണം. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. തൊഴിൽനേട്ടം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
യാത്രകൾ മൂലം നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങൾ അനുകൂലമാകും. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത കാണുന്നു.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ശാരീരിക ക്ഷീണം വർധിക്കാൻ ഇടയുള്ള ദിവസമാണ്. തൊഴിൽ രംഗത്ത് മാന്ദ്യം, അലസത എന്നിവയ്ക്കും സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അനാവശ്യ ചിന്തകൾ കാര്യവിജയത്തിനു തടസ്സമായി നിൽക്കും. സ്വന്തം കർത്തവ്യങ്ങളിൽ മാത്രം ശ്രദ്ധ കൊടുത്തു മുന്നോട്ടു പോയാൽ വിജയം പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, ദുബായ് ജോസിന്റെ ‘അടിച്ച് കേറി വാ’ ആ വൈറൽ പഞ്ച് പിറന്നതെങ്ങനെ? ആദ്യമായി വെളിപ്പെടുത്തി റിയാസ് ഖാൻ | Exclusive Interview | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനഃസന്തോഷം, കാര്യവിജയം, സാമ്പത്തികനേട്ടം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത നേട്ടങ്ങൾക്കും സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പലകാര്യങ്ങൾക്കും പ്രാരംഭാതടസ്സം ഉണ്ടാകും. തെറ്റിദ്ധാരണ മൂലം ബന്ധങ്ങളിൽ അകൽച്ച വരാതെ ശ്രദ്ധിക്കണം. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നതു ഗുണമാകില്ല.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശുഭ സാഹചര്യങ്ങളും സുഖകരമായ അനുഭവങ്ങളും പ്രതീക്ഷിക്കാവുന്ന ദിനം. സന്തോഷകരമായ വാർത്തകൾ കേൾക്കുവാനും സാധിച്ചേക്കാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കുട്ടികളിൽ കാണാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കുട്ടിക്കും ADHD ഉണ്ട്, എന്താണിത്? | Watch Video 👇