മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 10 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 10.07.2024 (1199 മിഥുനം 26 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജോലിയില്‍ അശ്രദ്ധ പാടില്ല. ജോലിയുമായി ബന്ധപ്പെട്ട് പതിവിലും അധികം യാത്ര ചെയ്യേണ്ടി വന്നേക്കാം. ദിവസം തിരക്ക് നിറഞ്ഞതായിരിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പരിശ്രമങ്ങൾ വേണ്ടവിധം വിജയത്തിൽ എത്താത്തതിൽ വനിരാശ തോന്നാൻ ഇടയുണ്ട്. ഭാഗ്യപരീക്ഷണത്തിനു ദിവസം അനുകൂലമല്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസ്സിന് സ്വസ്ഥതയും ആത്മവിശ്വാസവും നൽകുന്ന അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്നതാണ്. അനുമോദനം, അംഗീകാരം, പ്രോത്സാഹനം മുതലായവയും പ്രതീക്ഷിക്കാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക വൈഷമ്യങ്ങൾ വരാവുന്ന ദിനമാണ്‌. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക. സുഹൃത്തുക്കളുമായി കലഹം ഉണ്ടാകാനിടയുണ്ട്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനോസുഖം, കാര്യസാധ്യം, ഇഷ്ടാനുഭവങ്ങൾ മുതലായവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത ഭാഗ്യാനുഭവങ്ങൾക്കും സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യ സാധ്യത്തിന് അമിത പരിശ്രമം വേണ്ടി വരും. ധനപരമായ കാര്യങ്ങളിൽ ചില തടസ്സാനുഭവങ്ങൾക്കും ഇടയുണ്ട്.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മംഗള കര്‍മങ്ങളില്‍ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളില്‍ ശമനം. മാനസിക ക്ലേശം അകലും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍പരമായ നേട്ടം. സാമ്പത്തിക വിജയം കൈവരിക്കും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കഠിന പരിശ്രമങ്ങൾ മൂലം അംഗീകരിക്കപ്പെടാത്തതിൽ വിഷമം തോന്നും. അടുത്ത ജനങ്ങളുടെ പെരുമാറ്റം സുഖകരമാകണം എന്നില്ല.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ശാരീരിക ക്ലേശങ്ങൾക്കും യാത്രാ ദുരിതത്തിനും സാധ്യത കാണുന്നു. കുടുംബപരമായി വലിയ ദോഷങ്ങൾക്ക് സാധ്യതയില്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴിൽ അംഗീകാരം വർധിക്കും. കച്ചവടത്തിൽ ലാഭം ഉണ്ടാകും. പൊതുവിൽ അംഗീകാരം ലഭിക്കുന്ന ദിവസമായിരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍പരമായി അര്‍ഹതപ്പെട്ട അംഗീകാരം ലഭിക്കും. ഇഷ്‌ടകാര്യങ്ങള്‍ സാധിക്കും. യാത്രകള്‍വഴി നേട്ടം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter