നിങ്ങളുടെ ഇന്ന്: 09.07.2024 (1199 മിഥുനം 25 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നഷ്ട സാധ്യത ഉള്ളതിനാല്‍ ഊഹ കച്ചവടവും ഭാഗ്യ പരീക്ഷണവും ഗുണം ചെയ്യില്ല. കലഹ സാധ്യത ഉള്ളതിനാല്‍ സംസാരം നിയന്ത്രിക്കുക.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യപരാജയം, പ്രതികൂല അനുഭവങ്ങള്‍ എന്നിവ കരുതണം. യാത്രാ ക്ലേശത്തിന് സാധ്യത ഉള്ളതിനാല്‍ അനാവശ്യ യാത്രകള്‍ കഴിവതും കുറയ്ക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രവര്‍ത്തങ്ങള്‍ വിജയകരമാകും. സുഹൃത്തുക്കള്‍ സഹ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വൈരം മറന്ന് അനുകൂലമായി പെരുമാറും.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന ക്ലേശം, അസന്തുഷ്ടി, ആരോഗ്യ ക്ലേശം എന്നിവ കരുതണം. വാക്കുകള്‍ തെറ്റിധരിക്കാപ്പെടാന് ഇടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുകൂലാനുഭവങ്ങള്‍, മാനസിക സുഖം, സന്താന ഗുണം മുതലായവ പ്രതീക്ഷിക്കാം. ചില അപ്രതീക്ഷിത നേട്ടങ്ങള്‍ക്കും സാധ്യതയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അധ്വാന ഭാരം വര്‍ദ്ധിക്കും. നഷ്ടസാധ്യത ഉള്ളതിനാല്‍ ഊഹ കച്ചവടത്തില്‍ നിന്നും വിട്ട് നില്ക്കുക. ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആത്മ വിശ്വാസം വര്‍ധിക്കും. അംഗീകാരവും പ്രശസ്തിയും ലഭിക്കും. തൊഴില്‍ രംഗത്തെ വൈഷമ്യങ്ങള്‍ക്ക് പരിഹാരം കാണും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ധന നേട്ടം ഉണ്ടാകും. മുതിര്‍ന്നവരുടെ അഭിപ്രായം മാനിക്കുന്നത് നല്ല അനുഭവങ്ങള്‍ വരുത്തും. കുടുംബത്തില്‍ നല്ല അനുഭവങ്ങള്‍ക്ക് സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചില കാര്യങ്ങളില്‍ അപ്രതീക്ഷിത തടസ്സങ്ങള്‍ വരാന്‍ ഇടയുണ്ട്. സര്‍ക്കാര്‍ കാര്യങ്ങളില്‍ പ്രതിസന്ധി വരാതെ നോക്കണം. കുടുംബ സുഖം ഉണ്ടാകും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തനങ്ങളില്‍ ഉത്സാഹം കുറയും. ധന നേട്ടങ്ങള്‍ക്കും കാര്യ സാധ്യത്തിനും കാല താമസം വരാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഉല്ലാസകരമായി സമയം ചിലവഴിക്കും. അഭിപ്രായങ്ങള്‍ മാനിക്കപ്പെടും.ധനലാഭം വര്‍ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അംഗീകാരവും ഭാഗ്യാനുഭവങ്ങളും വരാവുന്ന ദിനമാണ്. ഉല്ലാസ സാഹചര്യങ്ങള്‍, ഭക്ഷണ സുഖം മുതലായവ പ്രതീക്ഷിക്കാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283