മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 07 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 07.07.2024 (1199 മിഥുനം 23 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഇഷ്ടമില്ലാത്ത തീരുമാനങ്ങൾക്ക് വഴങ്ങേണ്ടി വരും. കച്ചവടത്തിൽ ലാഭം കുറഞ്ഞേക്കാം. പ്രവർത്തനങ്ങളിലെ സദുദ്ദേശം മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ കഴിഞ്ഞെന്നു വരില്ല.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചുറുചുറുക്കും ഊർജസ്വലതയും തിരികെ ലഭിക്കും. ഉന്നതരിൽ നിന്നും അഭിനന്ദനം ലഭിക്കും. അപ്രതീക്ഷിത ധനലാഭം ഉണ്ടാകാൻ ഇടയുണ്ട്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധ്വാനവും അലച്ചിലും വർധിക്കും. പതിവിലും യാത്രകൾ വേണ്ടി വരും. പ്രയത്നങ്ങൾക്കു തക്കതായ പ്രതിഫലം ലഭിക്കാൻ പ്രയാസമാകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കഴിഞ്ഞ ദിവസങ്ങളിലെ കർമ്മ തടസ്സങ്ങൾ അകലും. പല പ്രശ്നങ്ങളും സ്വാഭാവികമായി പരിഹരിക്കപ്പെടും. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട അനുഭവങ്ങൾ.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപ്രതീക്ഷിത സാഹചര്യങ്ങളാൽ കർമ്മ പദ്ധതികൾക്ക് തടസ്സം നേരിടുവാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പുലർത്തണം. സാമ്പത്തിക കാര്യങ്ങൾക്ക് വലിയ ദോഷങ്ങൾ കാണുന്നില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മാനസിക സന്തോഷം, ആത്മവിശ്വാസം, കാര്യവിജയം മുതലായവ പ്രതീക്ഷിക്കാം. കുടുംബാനുഭവങ്ങൾ സന്തോഷപ്രദമായിരിക്കും. അഭിനന്ദനങ്ങൾക്കു സാധ്യത.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അനുകൂല അനുഭവങ്ങൾ, ഇഷ്ടഭക്ഷണം, മാനസിക ഉല്ലാസം. ആത്മവിശ്വാസ വർധകമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവർത്തനങ്ങൾ വേണ്ടവിധത്തിൽ അംഗീകരിക്കപ്പെടാത്തതിൽ നിരാശ തോന്നാൻ ഇടയുണ്ട്. കുടുംബപരമായി വലിയ ദോഷങ്ങൾക്കു സാധ്യതയില്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അലസത മൂലം പ്രവർത്തനങ്ങൾക്ക് കാലതാമസമോ വിഘ്നമോ വരാം. പൊതുവിൽ ആത്മവിശ്വാസം കുറഞ്ഞിരിക്കും. പ്രാർത്ഥനകൾ ഫലം ചെയ്യും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഇഷ്ടാനുഭവങ്ങൾ അനുഭവത്തിൽ വരുന്ന ദിനമായിരിക്കും. ധനനേട്ടം, അംഗീകാരം, കുടുംബസുഖം എന്നിവയ്ക്കും സാധ്യത കാണുന്നു.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നല്ല അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കുന്ന ദിനമായിരിക്കും. പ്രതിഫലവും അംഗീകാരവും വർധിക്കും. ഭാഗ്യാനുഭവങ്ങൾക്കും സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കും. പ്രയത്നങ്ങൾക്കു മതിയായ പ്രതിഫലം ലഭിക്കണമെന്നില്ല. ചിലവുകൾ വർധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter