മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂലൈ 01 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ കേൾക്കാൻ സാധിയ്ക്കും. ഏറെ നാളായി മുടങ്ങിക്കിടക്കുന്ന ജോലികൾ വൈകുന്നേരത്തോടെ പൂർത്തിയാകാനുള്ള സാധ്യത ശക്തമാണ്. പ്രിയപ്പെട്ട ചിലരെ ഇന്ന് കണ്ടുമുട്ടാനുള്ള സാധ്യതയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിങ്ങളുടെ ജോലിയിൽ സ്ഥാനമാനങ്ങൾ ലഭിയ്ക്കാൻ സാധ്യതയുണ്ട്. നിങ്ങളുടെ പങ്കാളി ഇന്ന് നിങ്ങളുടെ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കും, ഇതിനാൽ നിങ്ങളുടെ മനസിന് സന്തോഷമുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ഇന്ന് നിങ്ങൾ ജാഗ്രത പാലിയ്ക്കണം. ഇന്ന് നിങ്ങളുടെ സുഹൃത്തുക്കളുടെ ഉപദേശം കുടുംബ ബിസിനസിൽ നിങ്ങൾക്ക് ഉപയോഗപ്രദമാകും, അത് ഭാവിയിൽ നിങ്ങൾക്ക് വലിയ നേട്ടങ്ങൾ നൽകും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വൈകുന്നേരം പ്രിയപ്പെട്ട ഒരാളെ നിങ്ങൾ കാണാനിടയുണ്ട്. ഉപജീവന മേഖലയിൽ നിങ്ങൾ നടത്തുന്ന പരിശ്രമങ്ങളിൽ ഇന്ന് നിങ്ങൾക്ക് വിജയം ലഭിക്കും. ഇന്ന് അമ്മയുമായി നിങ്ങൾക്ക് ചെറിയ തർക്കമുണ്ടാകാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജോലിയിലും ബിസിനസ്സിലും ഇന്ന് നിങ്ങൾക്ക് അംഗീകാരം ലഭിയ്ക്കും. ഇന്ന് നിങ്ങൾക്ക് പുതിയ വരുമാന മാർഗ്ഗങ്ങൾ ലഭിക്കും. അയൽവാസിയുമായി തർക്കത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിൽ, ബിസിനസ്സ് മേഖലകളിലെ നിരന്തരമായ പരിശ്രമങ്ങൾ കാരണം നിങ്ങൾക്ക് വിജയം ലഭിക്കും. ഏതെങ്കിലും നിയമ തർക്കത്തിലോ കേസിലോ വിജയം നിങ്ങളുടെ സന്തോഷത്തിന് കാരണമാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ദിവസങ്ങളായി തുടരുന്ന ചില ഇടപാടുകൾ സംബന്ധമായ പ്രശ്‌നം പരിഹരിയ്ക്കപ്പെടും. നിങ്ങളുടെ ആവശ്യങ്ങൾക്കായുള്ള പണം കയ്യിൽ തന്നെയുണ്ടാകും. പ്രണയബന്ധങ്ങൾ വിജയിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആരോഗ്യസംബന്ധമായി പണം ചെലവാക്കേണ്ടി വരും. ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധ വയ്ക്കുകയെന്നത് അത്യാവശ്യമാണ്. സഹോദരന്റെ ഉപദേശം നിങ്ങളുടെ കുടുംബ ബിസിനസിന് സഹായകമായി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
കുടുംബപരമായി ധനം വന്നു ചേരാൻ സാധ്യതയുള്ള ദിവസം കൂടിയാണ്. ഇത് സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്തും. എതിരാളികൾ പോലും നിങ്ങളെ പ്രശംസിയ്ക്കുന്ന ദിവസമാണ്.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തർക്കങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിയ്ക്കുക. അല്ലാത്തപക്ഷം തർക്കം നിയമപരമായി മാറിയേക്കാം. ജീവനോപാധിയുമായി ബന്ധപ്പെട്ട് നടക്കുന്ന ശ്രമങ്ങൾ ഫലം കാണും. വിദ്യാർത്ഥികൾക്ക് അധ്യാപകരിൽ നിന്ന് അനുഗ്രഹം ലഭിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യത്തിന്റെ കാര്യത്തിലും മനസമാധാനത്തിന്റെ കാര്യത്തിലും ഇന്ന് അൽപം പ്രശ്‌നങ്ങളുണ്ടാകുന്ന കാലമാണ്. നിങ്ങളുടെ പങ്കാളിയിൽ നിന്ന് നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ദാമ്പത്യത്തിലെ തടസങ്ങൾ ഇന്ന് നീങ്ങുന്ന ദിവസമാണ്. മതപരമായ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചില ചെലവുകൾ ഉണ്ടാകാം. യാത്രകളിൽ ശ്രദ്ധിക്കണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

Avatar

Staff Reporter