മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജനുവരി 31 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 31.01.2024 (1199 മകരം 17 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പ്രവര്‍ത്തന നേട്ടത്തില്‍ അഭിമാനം തോന്നും. സുഖകരങ്ങളായ അനുഭവങ്ങള്‍ക്ക് സാധ്യത.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാവശ്യ കാര്യങ്ങളില്‍ ഇടപെട്ട് മന സമ്മര്‍ദം വര്‍ധിക്കുവാന്‍ ഇടയുണ്ട്. സാമ്പത്തികമായി അല്പം ക്ലേശാനുഭവങ്ങള്‍ക്കും സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ പരാജയം, അമിത അധ്വാനം, ആരോഗ്യ ക്ലേശം എന്നിവയ്ക്ക് സാധ്യതയുള്ള ദിവസമാണ്. മാറ്റി വയ്ക്കാവുന്ന പ്രധാന കര്‍ത്തവ്യങ്ങള്‍ മറ്റൊരു അവസരത്തില്‍ നിര്‍വഹിക്കുന്നതാകും നല്ലത്.

YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ ആൾക്കൂട്ട വിചാരണയാൽ തൂക്കിലേറ്റപ്പെട്ട ഏക ആന, അതും ഒരു പിടിയാന, എന്തിനെന്നോ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനസ്സിന് സന്തോഷവും സമാധാനവും തരുന്ന വാര്‍ത്തകള്‍ കേള്‍ക്കും. പല വഴിക്കും സഹായ വാഗ്ദാനങ്ങള്‍ ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത അധ്വാന ഭാരം മൂലം ശരീര ക്ലേശവും സമയക്കുറവും ഉണ്ടായെന്നു വരാം. മാറ്റി വയ്ക്കാവുന്ന വലിയ ഉത്തരവാദിത്തങ്ങള്‍ മറ്റൊരു ദിവസം നിറവേറ്റുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
യാത്രകള്‍ സഫലങ്ങള്‍ ആകും. ഭാഗ്യാനുഭവങ്ങള്‍, കുടുംബ സുഖം മുതലായവയ്ക്കും സാധ്യത കാണുന്നു.

YOU MAY ALSO LIKE THIS VIDEO, ജോലിക്ക്‌ പോകുന്ന അമ്മമാർക്കറിയാമോ ബ്രസ്റ്റ്‌ പമ്പ്‌ ഉപയോഗിച്ച്‌ മുലപ്പാൽ എടുത്ത്‌ 4 മണിക്കൂർ വരെ സൂക്ഷിക്കാം! എങ്ങനെയെന്നോ?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പല കാര്യങ്ങളും ആഗ്രഹിച്ച പ്രകാരം നിറവേറ്റുവാന്‍ പ്രയാസമാകും. പ്രതീക്ഷിച്ച സഹായങ്ങള്‍ക്ക് ഭംഗം വരാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴില്‍ അംഗീകാരം, ധന നേട്ടം, സമ്മാന ലാഭം മുതലായവയ്ക്ക് സാധ്യത കാണുന്നു. നാളെ ലഭിക്കുന്ന അവസരങ്ങള്‍ ഗുണകരമായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സില്‍ ശുഭ ചിന്തകള്‍ നിറയും. ധനപരമായും കുടുംബപരമായും ഗുണകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, ‘രാഹുൽ ഗാന്ധി ഒരു വിഷയമല്ല, ഇന്ത്യ സഖ്യമാണ്‌ വിഷയം; കോൺഗ്രസിന്‌ ഇപ്പോഴുമറിയില്ല ആരാണ്‌ ബന്ധു എന്ന്‌’: Binoy Viswam

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രവര്‍ത്തന മാന്ദ്യം, ആരോഗ്യ ക്ലേശം. ഉച്ചയ്ക്ക് 1 മണി മുതല്‍ കാര്യ വിജയം, ഇഷ്ടാനുഭവങ്ങള്‍ തുടങ്ങിയവയ്ക്ക് സാധ്യത.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
നിസ്സാര കാര്യങ്ങള്‍ക്ക് മനസ്സ് കലുഷമാകാന്‍ ഇടയുണ്ട്. പ്രാര്‍ത്ഥനകളിലൂടെ മാനസിക സൗഖ്യം നിലനിര്‍ത്താന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രകള്‍ സഫലങ്ങളാകും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും. ഉല്ലാസം, മന സന്തോഷം എന്നിവയും പ്രതീക്ഷിക്കാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഷെയ്ഖ് ഹസീന | ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയ ബംഗ്ലാ ഉരുക്കുവനിത അഞ്ചാം തവണയും പ്രധാനമന്ത്രിയാകുമ്പോൾ

Avatar

Staff Reporter