നിങ്ങളുടെ ഇന്ന്: 26.01.2024 (1199 മകരം 12 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അധ്വാനഭാരം വർദ്ധിക്കാൻ ഇടയുണ്ട്. പ്രവർത്തനങ്ങൾക്ക് മതിയായ പ്രതിഫലം ലഭിക്കാൻ പ്രയാസമാണ്. കുടുംബ പരമായി നന്ന്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മൽസര വിജയം, തൊഴിൽ നേട്ടം മുതലായവ ഉണ്ടാകും. കുടുംബത്തിൽ ഐശ്വര്യ പ്രദമായ സാഹചര്യം നിലനിൽക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അനാവശ്യ അസ്വസ്ഥ ചിന്തകൾ മനസ്സിനെ കലുഷമാക്കാൻ ഇടയുണ്ട്. ഗുണദോഷ സമ്മിശ്രമായ ദിവസാനുഭവങ്ങൾ പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, ഷെയ്ഖ് ഹസീന | ഇന്ത്യ രാഷ്ട്രീയ അഭയം നൽകിയ ബംഗ്ലാ ഉരുക്കുവനിത അഞ്ചാം തവണയും പ്രധാനമന്ത്രിയാകുമ്പോൾ
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനമോ പാരിതോഷികങ്ങളോ ലഭിക്കാൻ ഇടയുണ്ട്. മനസ്സിൽ സന്തോഷം വർദ്ധിക്കും. വ്യാപാരത്തിലും മറ്റും ലാഭാനുഭവങ്ങൾ വർദ്ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചെറിയ പിണക്കങ്ങൾ കലഹങ്ങൾ ആകാതെ ശ്രദ്ധിക്കുക. യാത്രകളിലും മറ്റും നഷ്ടം വരാതെ ശ്രദ്ധിക്കണം. സാമ്പത്തികമായി തെറ്റില്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായ അനുഭവങ്ങൾ ഉണ്ടാകും. പൊതുവിൽ ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ഒരു മെഷീന്റെ സഹായത്തോടെ ശരീരത്തിലെ കൊഴുപ്പെല്ലാം അകറ്റി തടിയും തൂക്കവും പെട്ടെന്ന് കുറയ്ക്കാം
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വീട്ടിലും തൊഴിൽ സ്ഥലത്തും ഒരുപോലെ പ്രശോഭിക്കാൻ കഴിയും. ശത്രുക്കളെ നിഷ്പ്രഭരാക്കും. പല കാര്യങ്ങളിലും അപ്രതീക്ഷിത ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വാഹന ഉപയോഗം വളരെ ശ്രദ്ധയോടെ ആകണം. വേണ്ടാത്ത കാര്യങ്ങളിൽ തലയിടാൻ പോകുന്നത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും. അല്പം ആരോഗ്യ ക്ലേശങ്ങൾക്കും സാധ്യത കാണുന്നു.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഭാഗ്യത്തിൽ കുറവുണ്ടാകാൻ ഇടയുള്ള ദിനമാണ്. പ്രാർത്ഥനകൾ ഫലം ചെയ്യും. സ്വച്ഛമായി കാര്യങ്ങളിൽ വ്യാപൃതനാകുക.
YOU MAY ALSO LIKE THIS VIDEO, ജഡ്ജിയുടെ ഭാര്യയും അസിസ്റ്റന്റ് PPയുമായ S അനീഷ്യയുടെ ആ.ത്മ.ഹ.ത്യ; നിർണായക ശബ്ദരേഖ പുറത്ത്
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങൾ നിറവേറും. ഭാഗ്യവും ദൈവാധീനവും വർധിക്കും. വാക്കുകൾ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം തോന്നും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സിന് ഇഷ്ടപ്പെട്ട സാഹചര്യങ്ങൾ സംജാതമാകും. കുടുംബത്തിൽ സ്വസ്ഥത നിലനിൽക്കും. സന്താനങ്ങളുമായി സമയം ചിലവഴിക്കും. പൊതുവിൽ നല്ല ദിവസം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ മനഃക്ലേശം ഉണ്ടായെന്നു വരാം. അലസത മൂലം പ്രധാന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്താൽ ദോഷം ഭവിക്കും. തീരുമാനങ്ങൾ ആലോചനയുടെ മാത്രം നിർവഹിക്കുക.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന് കശുവണ്ടി കിട്ടും