നിങ്ങളുടെ ഇന്ന്: 17.01.2024 (1199 മകരം 3 ബുധൻ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നഷ്ട സാധ്യതയുള്ളതിനാല്‍ സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ വേണം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വ്യാപാര ലാഭം വര്‍ധിക്കും, ബന്ധു സഹായം, ആഗ്രഹ സാധ്യം എന്നിവയ്ക്കും അവസരമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, അംഗീകാരം ദ്രവ്യ ലാഭം എന്നിവ പ്രതീക്ഷിക്കാം. അപ്രതീക്ഷിത സഹായങ്ങള്‍ ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, 1000 വർഷങ്ങൾക്ക് മുൻപ് ഒറ്റ രാത്രികൊണ്ട് ‘ഭൂതങ്ങൾ നിർമിച്ച’ ഇന്ത്യയിലെ ഒരു അത്ഭുത ക്ഷേത്രം, അതിശയിപ്പിക്കുന്ന എഞ്ചിനീയറിംഗ് വിസ്മയം

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വരവിനെക്കാള്‍ അധികം ചിലവ് വരും. യാത്രാദുരിതം, കാര്യസാധ്യത്തിന് കാല താമസം എന്നിവയ്ക്കും സാധ്യത.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന ക്ലേശം, അമിത വ്യയം, യാത്രാ ദുരിതം മുതലായവ വരാം. വാക്കുകള്‍ തെറ്റിധരിക്കപ്പെടാന്‍ ഇടയുണ്ട്.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഭാഗ്യാനുഭവങ്ങള്‍, നേതൃ പദവി, സാമ്പത്തിക നേട്ടം എന്നിവ പ്രതീക്ഷിക്കാം. സുഹൃത്ത് സമാഗമത്തിന് സാധ്യത.
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളിലുണ്ടോ? സൂക്ഷിക്കണം അത് മാനസിക ആരോഗ്യ പ്രശ്നമാണ്, ചികിത്സിക്കണം

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യ വിജയം, അംഗീകാരം, സാമ്പത്തിക ലാഭം എന്നിവ പ്രതീക്ഷിക്കാം. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി ഭവിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ക്ഷമയോടെയുള്ള പെരുമാറ്റം പ്രയോജനം ചെയ്യും. പ്രധാന കാര്യങ്ങളില്‍ രണ്ട് വട്ടം ചിന്തിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രാദുരിതം, മന ക്ലേശം എന്നിവയ്ക്ക് ഇടയുള്ള ദിവസം. സായാഹ്ന ശേഷം ആഗ്രഹ സാഫല്യത്തിന് സാധ്യത.
YOU MAY ALSO LIKE THIS VIDEO, നിർണായക നീക്കവുമായി Transport Minister K B Ganesh Kumar, ഇനി ലൈസൻസ് അത്ര ഈസിയായി ആർക്കും കിട്ടില്ല

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉല്ലാസ അനുഭവങ്ങള്‍, മന സന്തോഷം എന്നിവയ്ക്ക് യോഗമുണ്ടാകും. ബന്ധു സമാഗമം മൂലം കാര്യ സാധ്യം ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യ ക്ലേശം, കാര്യ തടസം, ധന വൈഷമ്യം എന്നിവ വരാവുന്ന ദിവസം. സായാഹ്ന ശേഷം ആനുകൂല്യം വര്‍ധിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനുകൂല അനുഭവങ്ങള്‍, കാര്യ സാധ്യം, സന്തോഷം എന്നിവയ്ക്ക് യോഗമുണ്ടാകും. അപ്രതീക്ഷിത അംഗീകാരത്തിന് സാധ്യത.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കാശു വാരാൻ കുള്ളൻ കശുമാവ്, ഒന്നാം വർഷം മുതൽ തന്നെ കിലോക്കണക്കിന് കശുവണ്ടി കിട്ടും