മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഫെബ്രുവരി 24 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 24.02.2024 (1199 കുംഭം 11 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അമിതചെലവ് മൂലം ചില സാമ്പത്തിക വൈഷമ്യങ്ങള്‍ ഉണ്ടായെന്നു വരാം. സായാഹ്ന ശേഷം ആനുകൂല്യം വര്‍ധിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അമിത അധ്വാനവും മനക്ലേശവും വരാവുന്ന ദിവസമാണ്. എടുത്തുച്ചാട്ടവും കോപവും നിയന്ത്രിച്ചാല്‍ പല കാര്യങ്ങളിലും വിജയം പ്രതീക്ഷിക്കാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി ചെയ്തു തീര്‍ക്കാന്‍ കഴിയും. പല കാര്യങ്ങളിലും അനുകൂല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, ‘അന്നത്തെ വിശ്വസ്തനായ കമ്മ്യൂണിസ്റ്റ് ചാരൻ’ ലെനിന്റെ ‘ഗ്രൂ’ കൈക്കലാക്കിയ പുടിൻ ഇന്ന് നായകനോ വില്ലനോ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യ കാര്യങ്ങളില്‍ പഴികേള്‍ക്കാന്‍ ഇടയുണ്ട്. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് സൂക്ഷ്മതയോടെ വേണം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യക്തി ബന്ധങ്ങള്‍ ഊഷ്മളമാകും. കുടുംബപരമായ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
യാത്രാവൈഷമ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. സാമ്പത്തിക ഇടപാടുകള്‍ വളരെ ജാഗ്രതയോടെ ആകണം.

YOU MAY ALSO LIKE THIS VIDEO, ‘ആകാശവാണി വാർത്തകൾ വായിക്കുന്നത് സുഷമ’ മലയാളി കാണാൻ കൊതിച്ചിരുന്ന ആ ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഉല്ലാസ അനുഭവങ്ങള്‍, ആഗ്രഹ സാഫല്യം, കാര്യ വിജയം എന്നിവ പ്രതീക്ഷിക്കാം. പ്രതികൂലികള്‍ പിണക്കം മറന്ന് അടുത്തു വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തനങ്ങളില്‍ അപ്രതീക്ഷിത വിജയം പ്രതീക്ഷിക്കാം. സാമ്പത്തിക തടസങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക ക്ലേശം, കുടുംബ വൈഷമ്യം എന്നിവ വരാവുന്ന ദിനമാണ്. ശ്രദ്ധയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തും.

YOU MAY ALSO LIKE THIS VIDEO, കുടുംബ ജീവിതത്തിന്റെ വിജയത്തിന്‌ ഭാര്യയും ഭർത്താവും ഉറപ്പായും പാലിക്കേണ്ട 3 കാര്യങ്ങൾ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അദ്ധ്വാനഭാരവും ആരോഗ്യ ക്ലേശവും വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. വ്യക്തി ബന്ധങ്ങളില്‍ ചെറിയ വൈഷമ്യങ്ങള്‍ വരാവുന്നതാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍പരമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രയോജനകരമായ അവസരങ്ങള്‍ തേടിവരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അപ്രതീക്ഷിത നേട്ടങ്ങളും അവസരങ്ങളും സ്വന്തമാക്കാന്‍ കഴിയും. ഉന്നതരില്‍ നിന്നും അഭിനന്ദനവും അംഗീകാരവും മറ്റും ലഭിച്ചെന്നു വരാം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ കുഞ്ഞുങ്ങളിലെ Flat foot പരന്ന പാദങ്ങൾ? ഇത്‌ വളർച്ചയിൽ എങ്ങനെ ദോഷകരമായി ബാധിക്കും? #flatfeet

Avatar

Staff Reporter