നിങ്ങളുടെ ഇന്ന്: 23.02.2024 (1199 കുംഭം 10 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിത തടസങ്ങള്‍, ധന വ്യയം എന്നിവ വരാന്‍ ഇടയുണ്ട്. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുള്ളതിനാല്‍ ആശയവിനിമയം കരുതലോടെ വേണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം അംഗീകരിക്കപ്പെടും. നേതൃപദവിയോ അംഗീകാരമോ തേടി വരാന്‍ ഇടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. കുടുംബാംഗങ്ങളുടെ ആഗ്രഹ പ്രകാരം പുതിയ പദ്ധതികളില്‍ ഏര്‍പ്പെടാന്‍ ആലോചിക്കും.
YOU MAY ALSO LIKE THIS VIDEO, ‘അന്നത്തെ വിശ്വസ്തനായ കമ്മ്യൂണിസ്റ്റ് ചാരൻ’ ലെനിന്റെ ‘ഗ്രൂ’ കൈക്കലാക്കിയ പുടിൻ ഇന്ന് നായകനോ വില്ലനോ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുതിയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ലഭിച്ചു തുടങ്ങും. ഈശ്വരാധീനവും ഭാഗ്യവും വര്‍ധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രതീക്ഷിച്ച വിധത്തില്‍ ഗുണാനുഭവങ്ങള്‍ വരണമെന്നില്ല. നിനച്ചിരിക്കാത്ത സമയത്ത് അമിത ധന ചെലവ് വരുന്നത് മന ക്ലേശത്തിന് കാരണമായേക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യവിജയവും സന്തോഷകരമായ സാഹചര്യങ്ങളും വരാവുന്ന ദിനമാണ്. അനാവശ്യ ചിന്തകള്‍ ഒഴിവാക്കുക. ഉല്ലാസ കരമായി സമയം ചിലവഴിക്കാനാകും.
YOU MAY ALSO LIKE THIS VIDEO, ‘ആകാശവാണി വാർത്തകൾ വായിക്കുന്നത് സുഷമ’ മലയാളി കാണാൻ കൊതിച്ചിരുന്ന ആ ശബ്ദത്തിന്റെ ഉടമ ഇവിടെയുണ്ട്

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബ സാഹചര്യങ്ങള്‍ അനുകൂലമാകും. പൊതു രംഗത്ത് സ്വീകാര്യത വര്‍ധിക്കും. സുഹൃത്ത് സമാഗമം സന്തോഷം നല്‍കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അമിത ആത്മവിശ്വാസം അപകടം ചെയ്യും. പ്രധാന ഉത്തര വാദിത്വങ്ങളില്‍ വീഴ്ച വരാതെ ശ്രദ്ധിക്കണം. അത് തൊഴില്‍ വൈഷമ്യത്തിനു കാരണമായേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രാരംഭ തടസ്സം ഉണ്ടായെന്നു വരാം. നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ദിവസാന്ത്യത്തില്‍ പ്രയോജനം ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, കുടുംബ ജീവിതത്തിന്റെ വിജയത്തിന് ഭാര്യയും ഭർത്താവും ഉറപ്പായും പാലിക്കേണ്ട 3 കാര്യങ്ങൾ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴില്‍ നേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രസന്നമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. കുടുംബപരമായ അന്തരീക്ഷം കൂടുതല്‍ അനുകൂലമായി ഭവിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അധ്വാനത്തിന് തക്കതായ നേട്ടമോ പ്രതിഫലമോ ലഭിക്കാന്‍ പ്രയാസമാണ്. മാറ്റി വയ്ക്കാന്‍ കഴിയുന്ന പ്രധാന ഇടപാടുകള്‍ മറ്റൊരവസരത്തില്‍ ആകുന്നതാകും ഉത്തമം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, എന്താണ് കുഞ്ഞുങ്ങളിലെ Flat foot പരന്ന പാദങ്ങൾ? ഇത് വളർച്ചയിൽ എങ്ങനെ ദോഷകരമായി ബാധിക്കും? #flatfeet