നിങ്ങളുടെ ഇന്ന്: 21.02.2024 (1199 കുംഭം 8 ബുധൻ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വലിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ യോജ്യമായ ദിവസമല്ല. കുടുംബത്തിലെ അസ്വാരസ്യങ്ങള്‍ തൊഴില്‍ ശേഷിയെ ബാധിക്കാതെ നോക്കണം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നല്ല അനുഭവങ്ങള്‍ക്ക് മുന്‍തൂക്കം ലഭിക്കുന്ന ദിവസമായിരിക്കും. ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത അധ്വാനം മൂലം ആരോഗ്യക്ലേശം ഉണ്ടായെന്നു വരാം. ചെയ്ത ജോലികള്‍ അധികാരികളെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയം സംഭവിക്കാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ജനങ്ങൾക്കിടയിൽ ഒരേസമയം വെറുക്കപ്പെട്ടവനും സ്വീകാര്യനുമായ Donald Trump, US President Election ഇന്ത്യക്കും നിർണായകം
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനുകൂല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. വിരുന്നുകളിലും ബന്ധു സമാഗമങ്ങളിലും പങ്കെടുക്കാന്‍ അവസരം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യ ചിന്തകളാല്‍ മനസ്സ് അസ്വസ്തമാകാതെ നോക്കണം. ഈശ്വര ചിന്തയും പ്രാര്‍ത്ഥനയും നല്ല അനുഭവങ്ങള്‍ നല്‍കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴില്‍ നേട്ടം, അംഗീകാരം, മനോസുഖം മുതലായവ പ്രതീക്ഷിക്കാം. നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടും.
YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ ആൾക്കൂട്ട വിചാരണയാൽ തൂക്കിലേറ്റപ്പെട്ട ഏക ആന! അതും ഒരു പിടിയാന, എന്തിനെന്നോ?
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനസ്സിന് സന്തോഷം നല്കുന്ന അനുഭവങ്ങള്‍, സാഹചര്യങ്ങള്‍ എന്നിവ ഉണ്ടാകും. ഇഷ്ട ജനങ്ങളുമായി സമയം ചിലവഴിക്കാന്‍ കഴിയും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അധ്വാനത്തിനു തക്കതായ പ്രതിഫലം ലഭിക്കാന്‍ പ്രയാസമാണ്. ലഭിക്കും എന്നു കരുതിയ സഹായങ്ങള്‍ വേണ്ട സമയത്ത് ലഭിക്കണമെന്നില്ല.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പല കാര്യങ്ങളിലും പ്രാരംഭ തടസ്സം വരാന്‍ ഇടയുണ്ട്. നിശ്ചയദാര്‍ഢ്യത്തോടെ ഇടപെട്ടാല്‍ കാര്യങ്ങള്‍ അനുകൂലമാക്കാം.
YOU MAY ALSO LIKE THIS VIDEO, കുടുംബ ജീവിതത്തിന്റെ വിജയത്തിന് ഭാര്യയും ഭർത്താവും ഉറപ്പായും പാലിക്കേണ്ട 3 കാര്യങ്ങൾ
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
കുടുംബ സുഖം, സമ്മാന ലാഭം, ഭാഗ്യ പുഷ്ടി മുതലായവ പ്രതീക്ഷിക്കാം. കച്ചവടകാര്യങ്ങളില്‍ അപ്രതീക്ഷിത ലാഭം സിദ്ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മത്സര വിജയം, സമ്മാന ലാഭം, ഇഷ്ട ഭക്ഷണം എന്നിവ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഉല്ലാസകരമായി സമയം ചിലവഴിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രവര്‍ത്തന മാന്ദ്യം, യാത്രാ ക്ലേശം, അനാരോഗ്യം എന്നിവ വരാന്‍ ഇടയുണ്ട്. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, എന്താണ് കുഞ്ഞുങ്ങളിലെ Flat foot പരന്ന പാദങ്ങൾ? ഇത് വളർച്ചയിൽ എങ്ങനെ ദോഷകരമായി ബാധിക്കും? #flatfeet