നിങ്ങളുടെ ഇന്ന്: 19.02.2024 (1199 കുംഭം 6 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനാവശ്യ വഴക്കുകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും വിട്ടുനിൽക്കണം. മറ്റാളുകളുടെ കാര്യത്തിൽ അനാവശ്യമായി ഇടപെടുന്നതും ഒഴിവാക്കണം. പെട്ടന്ന് യാത്രകൾ ഉണ്ടാകാനിടയുണ്ട്. കുടുംബാംഗങ്ങളുടെ ചില പെരുമാറ്റം നിങ്ങളെ വേദനിപ്പിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ചില കാര്യങ്ങളിൽ ഇടപെടുന്നതും അഭിപ്രായം പറയുന്നതും നിങ്ങൾക്ക് തിരിച്ചടിയാകാനിടയുണ്ട്. ജോലിയിൽ അലംഭാവം കാണിക്കരുത്. നിയമപരമായ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ വിജയിക്കും. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലിയിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. ജോലി സംബന്ധിച്ച് ഒരു സുപ്രധാന തീരുമാനം എടുക്കേണ്ടി വന്നേക്കാം.
YOU MAY ALSO LIKE THIS VIDEO, ജനങ്ങൾക്കിടയിൽ ഒരേസമയം വെറുക്കപ്പെട്ടവനും സ്വീകാര്യനുമായ Donald Trump, US President Election ഇന്ത്യക്കും നിർണായകം
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബിസിനസ് രംഗത്തെ പുതിയ നീക്കങ്ങൾ നിങ്ങൾക്ക് നേട്ടം കൊണ്ടുവരും. കുട്ടികൾ ചീത്ത കൂട്ടുകെട്ടിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണം. ജോലി സംബന്ധമായി യാത്ര വേണ്ടി വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ജോലി സ്ഥലത്ത് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്നത് വഴി പുരോഗതി നേടും. ആരെങ്കിലും നിങ്ങളെ വഞ്ചിക്കാൻ സാധ്യതയുണ്ട്. മനസിലെ വിഷമങ്ങൾ ഒരു സുഹൃത്തുമായി പങ്കുവെക്കും. മുൻകാല സാമ്പത്തിക നിക്ഷേപങ്ങളിൽ നിന്നും ലാഭം നേടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തിടുക്കപ്പെട്ട് എടുക്കുന്ന തീരുമാനങ്ങളോർത്ത് പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ആർക്കെങ്കിലും പണം കടം കൊടുത്താൽ അത് തിരികെ ലഭിക്കാനുള്ള സാധ്യത കുറവാണ്. ആരുടേയും സ്വാധീനത്തിനു വഴങ്ങി പ്രവർത്തിക്കരുത്.
YOU MAY ALSO LIKE THIS VIDEO, ചരിത്രത്തിൽ ആൾക്കൂട്ട വിചാരണയാൽ തൂക്കിലേറ്റപ്പെട്ട ഏക ആന! അതും ഒരു പിടിയാന, എന്തിനെന്നോ?
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങളിൽ നിന്ന് നല്ല വാർത്ത ലഭിക്കും. നിങ്ങളുടെ പുരോഗതിയുടെ വഴിയിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും. സന്താനങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ആശങ്കകളും നീങ്ങും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഏർപ്പെടുന്ന ജോലികളിലെല്ലാം വിജയം കൈവരിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതുണ്ട്. ശരിയായി മനസിലാക്കിയതിനു ശേഷം മാത്രം പദ്ധതികളിൽ പണം നിക്ഷേപിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പങ്കാളിയുടെ ചില പെരുമാറ്റങ്ങൾ നിങ്ങളെ വിഷമിപ്പിക്കും. ബിസിനസ് രംഗത്ത് വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. തൊഴിൽ മേഖലയിൽ നിങ്ങളുടെ വീഴ്ച ആഗ്രഹിക്കുന്നവർ ജോലിയിൽ തടസ്സങ്ങൾ സൃഷ്ടിക്കാനിടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, കുടുംബ ജീവിതത്തിന്റെ വിജയത്തിന് ഭാര്യയും ഭർത്താവും ഉറപ്പായും പാലിക്കേണ്ട 3 കാര്യങ്ങൾ
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചില ജോലികൾ പ്രതീക്ഷിച്ച സമയത്ത് പൂർത്തിയാക്കാൻ സാധിക്കാത്തത് ആശങ്ക വർധിപ്പിക്കും. സന്താനങ്ങളുടെ ജോലി സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടാകും. മാതാവിനോട് വഴക്കുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കണം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചില പ്രധാന ഉത്തരവാദിത്തങ്ങൾ വന്നുചേരും. പുതിയ സംരംഭം ഉടൻ തുടങ്ങിയേക്കാം. ജോലി ചെയ്യുന്നവർക്ക് മറ്റൊരു സ്ഥാപനത്തിൽ നിന്ന് മികച്ച ഓഫർ ലഭിച്ചേക്കാം. കുടുംബ പ്രശ്നങ്ങൾ ഇന്ന് അവസാനിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യം കാണിക്കും. ബിസിനസിൽ ചില മാറ്റങ്ങൾ നടപ്പിലാക്കും. ആരോഗ്യ പ്രശ്നങ്ങളിൽ ശ്രദ്ധ നൽകാതിരിക്കുന്നത് പ്രശ്നങ്ങൾ വഷളാക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോത്സ്യൻ മഹേഷ് പി ഭാസ്കർ
YOU MAY ALSO LIKE THIS VIDEO, എന്താണ് കുഞ്ഞുങ്ങളിലെ Flat foot പരന്ന പാദങ്ങൾ? ഇത് വളർച്ചയിൽ എങ്ങനെ ദോഷകരമായി ബാധിക്കും? #flatfeet