മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഫെബ്രുവരി 18 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 18.02.2024 (1199 കുംഭം 5 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബന്ധുക്കൾ,സഹപ്രവർത്തകർ തുടങ്ങിയവരുടെ സഹകരണക്കുറവ് പ്രയാസമുണ്ടാക്കാം. ക്ഷോഭം നിയന്ത്രിച്ച് ക്ഷമയോടെ നീങ്ങിയാൽ വലിയ ദോഷമില്ല.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനോസുഖം, കാര്യസാധ്യം മുതലായവ പ്രതീക്ഷിക്കാം. കുടുംബ കാര്യങ്ങളിൽ മികച്ച അനുഭവങ്ങൾ ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആരോഗ്യ കാര്യങ്ങളിൽ ക്ലേശങ്ങൾ വരാൻ ഇടയുണ്ട്. മറ്റൊരു ദിനത്തിലേക്ക് മാറ്റി വയ്ക്കാവുന്ന പ്രധാന ഉത്തരവാദിത്വങ്ങൾ സാധ്യമെങ്കിൽ പിന്നീട് നിറവേറ്റുക.

YOU MAY ALSO LIKE THIS VIDEO, തുറുങ്കിൽ അടച്ചിട്ടും അടങ്ങാത്ത പോരാട്ടവീര്യം, പാകിസ്താനിൽ ഇനി കാര്യങ്ങൾ ഇമ്രാൻ തീരുമാനിക്കും

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമര്‍ഥ്യത്തോടെയും ധൈര്യത്തോടെയും എല്ലാ പ്രവൃത്തികളും വിജയകരമായി ചെയ്തു തീര്‍ക്കും. ജീവിതപ്രതിസന്ധികളെ അനായാസേന തരണം ചെയ്യും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അംഗീകാരവും നേട്ടങ്ങളും സ്വന്തമാക്കാൻ കഴിയുന്ന ദിനമായിരിക്കും. അലസത കളഞ്ഞു പ്രവർത്തിച്ചാൽ അപ്രതീക്ഷിത കാര്യസാധ്യം ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
മറ്റുള്ളവരിൽ നിന്നും വാഗ്ദാന ലംഘനം നേരിടേണ്ടി വന്നേക്കാം. പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കാത്തതു മൂലം വൈഷമ്യങ്ങൾക്ക് സാധ്യത.

YOU MAY ALSO LIKE THIS VIDEO, മമ്മൂട്ടിയുടെ പേര് മാറ്റിയ മഹാമാന്ത്രികൻ; ആരാണ് കുഞ്ചമൺ പോറ്റി?

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുക. ദോഷാനുഭവങ്ങൾക്കു സാധ്യതയില്ലാത്ത ദിനമായിരിക്കും നാളെ.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഗുണാധിക്യമുള്ള അനുഭവങ്ങൾ പ്രതീക്ഷിക്കാവുന്ന ദിനം. മുൻ ദിനങ്ങളിലെ പല പ്രശ്നങ്ങളും പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുവാൻ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉല്ലാസകരവും ആത്മവിശ്വാസജനകവുമായ സംഭവങ്ങൾ പ്രതീക്ഷിക്കാം. വരുന്ന ഭാഗ്യങ്ങളെ വേണ്ടെന്നു പറയാതെ സ്വീകരിക്കുക.

YOU MAY ALSO LIKE THIS VIDEO, കുടുംബ ജീവിതത്തിന്റെ വിജയത്തിന്‌ ഭാര്യയും ഭർത്താവും ഉറപ്പായും പാലിക്കേണ്ട 3 കാര്യങ്ങൾ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യ കാര്യങ്ങളിൽ നിന്നും തന്നെ ബാധിക്കാത്ത കാര്യങ്ങളിൽ നിന്നും കഴിവതും വിട്ടു നിൽക്കുക. അപവാദ ശ്രവണത്തിനു സാധ്യതയുള്ള ദിനമാണ്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദിവസം അത്ര അനുകൂലമല്ല എന്നു കരുതി പെരുമാറണം. വേണ്ടത്ര ബോധ്യമില്ലാത്തതും അനാവശ്യവുമായ കാര്യങ്ങളിൽ ഇടപെടാതെ നിന്നാൽ വലിയ ദോഷങ്ങൾ വരികയില്ല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനഃക്ലേശം ഉണ്ടാക്കിയിരുന്ന സംഭവങ്ങൾക്കു പരിഹാരം കണ്ടെത്തും. സന്തോഷ ജനകമായ അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ കുഞ്ഞുങ്ങളിലെ Flat foot പരന്ന പാദങ്ങൾ? ഇത്‌ വളർച്ചയിൽ എങ്ങനെ ദോഷകരമായി ബാധിക്കും? #flatfeet

Avatar

Staff Reporter