മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഫെബ്രുവരി 15 വ്യാഴം) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.02.2024 (1199 കുംഭം 2 വ്യാഴം) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നേട്ടങ്ങളും അവസരങ്ങളും ലഭ്യാമാകുന്ന ദിവസമായിരിക്കും. അലസത ഒഴിവാക്കിയാല്‍ പല കാര്യങ്ങളിലും അനുകൂലമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അകാരണ ചിന്തകളാല്‍ മനസ്സ് വ്യാകുലമാകാന്‍ സാധ്യതയുണ്ട്. ദൂര ദേശത്ത് നിന്നും അപ്രിയമായ ചില വാര്‍ത്തകള്‍ കേട്ടെന്നു വരാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ മിക്കതിലും വിജയം ഉറപ്പാക്കാവുന്ന ദിവസമാണ്. മനസ്സിന് സന്തോഷകരമായ രീതിയില്‍ ഇഷ്ട വ്യക്തികളുമായി സമയം ചിലവഴിക്കാന്‍ കഴിയും.

YOU MAY ALSO LIKE THIS VIDEO, തുറുങ്കിൽ അടച്ചിട്ടും അടങ്ങാത്ത പോരാട്ടവീര്യം, പാകിസ്താനിൽ ഇനി കാര്യങ്ങൾ ഇമ്രാൻ തീരുമാനിക്കും

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉന്മേഷകരവും ആത്മവിശ്വാസകാരകവുമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങളെ തട്ടയകറ്റാതെ പ്രയോജനപ്പെടുത്തുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യ വൈഷമ്യം, പ്രവര്‍ത്തന ക്ലേശം എന്നിവ കരുതണം. സ്വന്തം ചുമതലകള്‍ മറ്റുള്ളവരെ ഏല്‍പ്പിക്കുന്നത് അബദ്ധമാകും. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യ തടസം, പ്രവര്‍ത്തന മാന്ദ്യം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ വന്നേക്കാം. വ്യക്തി ബന്ധങ്ങളില്‍ അകല്‍ച്ച വരാതെ നോക്കണം.

YOU MAY ALSO LIKE THIS VIDEO, കടലിന്റെ നടുക്ക് വെറും 2 തൂണുകളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ചെറിയ ‘വിചിത്ര’ രാജ്യം

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തിക ലാഭം, തൊഴില്‍ അംഗീകാരം, ഇഷ്ടാനുഭവങ്ങള്‍ എന്നിവ പ്രതീക്ഷിക്കാം. വ്യാപാരത്തില്‍ ലാഭം വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ആഗ്രഹ സാധ്യം, മനോസുഖം, കുടുംബ പുഷ്ടി എന്നിവ വരാവുന്ന ദിനം. സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
യാത്രാ വൈഷമ്യം, അമിത അധ്വാനം, മന സമ്മര്‍ദം തുടങ്ങിയവ വരാവുന്നതാണ്. ഊഹക്കച്ചവടത്തില്‍ പരാജയ സാധ്യതയുണ്ട്.

YOU MAY ALSO LIKE THIS VIDEO, കുടുംബ ജീവിതത്തിന്റെ വിജയത്തിന്‌ ഭാര്യയും ഭർത്താവും ഉറപ്പായും പാലിക്കേണ്ട 3 കാര്യങ്ങൾ

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തികമായി ചില വൈഷമ്യങ്ങള്‍ വരാവുന്നതാണ്. സുഹൃത്ത് സഹായം പല കാര്യങ്ങളിലും നിര്‍ണായകമായി ഭവിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത അംഗീകാരം, ധന നേട്ടം, മന സന്തോഷം എന്നിവ പ്രതീക്ഷിക്കാം. പല തടസങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബപരമായി അല്പം വൈഷമ്യങ്ങള്‍ വരാവുന്ന ദിവസമാണ്. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണം.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, എന്താണ്‌ കുഞ്ഞുങ്ങളിലെ Flat foot പരന്ന പാദങ്ങൾ? ഇത്‌ വളർച്ചയിൽ എങ്ങനെ ദോഷകരമായി ബാധിക്കും? #flatfeet

Avatar

Staff Reporter