നിങ്ങളുടെ ഇന്ന്: 09.02.2024 (1199 മകരം 26 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിത കാര്യ സാധ്യം, മനോസുഖം, അനുകൂല അനുഭവങ്ങള്‍ എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. അംഗീകാര ലാഭം മൂലം മന സംതൃപ്തി വരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കാര്യ പരാജയം, യാത്രാ വിഘ്നം, മന: സ്വസ്ഥതക്കുറവ് എന്നിവ വരാം. കലഹ സാധ്യത കരുതണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധികാരികളുടെ അപ്രീതിക്ക് പാത്രമാകാന്‍ ഇടയുണ്ട്. സംസാരം പരുഷമാകാതെ ശ്രദ്ധിക്കണം. വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ജനങ്ങൾക്കിടയിൽ ഒരേസമയം വെറുക്കപ്പെട്ടവനും സ്വീകാര്യനുമായ ട്രംപ്, US President തെരഞ്ഞെടുപ്പ് ഇന്ത്യക്കും നിർണായകം

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ധനലാഭം, അംഗീകാരം, ബന്ധു സഹായം, ഇഷ്ട ഭക്ഷണം എന്നിവയ്ക്ക് സാധ്യത . സുഹൃത്തുക്കള്‍ മൂലം സഹായങ്ങള്‍ ലഭ്യമാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തക്ക സമയത്ത് വേണ്ട സഹായങ്ങള്‍ ലഭ്യമാകും. പ്രയത്നങ്ങള്‍ സുഹൃത്ത് സഹായത്താല്‍ സഫലങ്ങളാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അധ്വാന ഭാരം, മന സമ്മര്‍ദം എന്നിവ വര്‍ധിക്കാന്‍ ഇടയുണ്ട്. പല കാര്യങ്ങളിലും തീരുമാനങ്ങള്‍ എടുക്കാന്‍ വൈഷമ്യം ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, സ്ത്രീകൾ സൂക്ഷിക്കണം, Actress Poonam Pandeyയുടെ ‘മരണത്തിനിടയാക്കിയ’ Cervical Cancer അത്ര നിസാരമല്ല

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധന പരമായ ക്ലേശങ്ങള്‍ വരാം. പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കണമെന്നില്ല. സായാഹ്ന ശേഷം താരതമ്യേന മെച്ചം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സര്‍ക്കാര്‍ ആനുകൂല്യം, വായ്പ്പാ ലാഭം മുതലായവ പ്രതീക്ഷിക്കാം. ബന്ധുക്കള്‍ സുഹൃത്തുക്കള്‍ തുടങ്ങിയവരില്‍ നിന്നും സഹായങ്ങള്‍ ലഭ്യമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അധ്വാനത്തിന് തക്കവണ്ണം പ്രതിഫലം ലഭിക്കാന്‍ പ്രയാസം ആകും. കുടുംബത്തില്‍ അസ്വസ്ഥത വരാന്‍ ഇടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, സ്വന്തം ഭാര്യമാരെ വാടകയ്ക്ക് നൽകുന്ന ഭർത്താക്കന്മാരുടെ നാട് നമ്മുടെ രാജ്യത്തുണ്ട്, എന്തിനെന്നോ?

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹങ്ങള്‍ എളുപ്പത്തില്‍ സാധിപ്പിക്കാന്‍ കഴിയും. അംഗീകാരം, തൊഴില്‍ വിജയം എന്നിവയും പ്രതീക്ഷിക്കാം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ധന ക്ലേശം, ഭാഗ്യ ലോപം, തടസാനുഭവങ്ങള്‍ എന്നിവ വരാവുന്ന ദിനം. യാത്രാ ക്ലേശം ഉള്ളതിനാല്‍ അനാവശ്യമായ യാത്രകള്‍ ഒഴിവാക്കണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഇഷ്ടാനുഭവങ്ങള്‍, കാര്യ സാധ്യം, തൊഴില്‍ നേട്ടം എന്നിവയ്ക്ക് ഇടയുള്ള ദിവസം. കുടുംബ പരമായും നല്ല അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഇന്ത്യയിലെ 92 ബജറ്റുകളുടെ ചരിത്രം! നിർമല സീതാരാമൻ റെക്കോർഡിട്ടത് ആർക്കൊപ്പമെന്നറിഞ്ഞോ?