മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഫെബ്രുവരി 06 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 06.02.2024 (1199 മകരം 23 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വലിയ നേട്ടങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും ശരാശരി അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ഭക്ഷണം ശ്രദ്ധിക്കുക. ഉദര വൈഷമ്യം കരുതണം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുണദോഷ സമ്മിശ്രമായ ദിവസമാണ്. മനസ്സില്‍ ഊര്‍ജം കുറയാന്‍ ഇടയുണ്ട്. എല്ലാറ്റിനെയും സംശയത്തോടെ വീക്ഷിക്കുന്നത് ഗുണകരമാകില്ല.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധ്വാനങ്ങള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്ന ദിവസമായിരിക്കും. അന്തര്‍മുഖത്വം ഉപേക്ഷിച്ച് ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കുക. ദിവസം അനുകൂലമാണ്.

YOU MAY ALSO LIKE THIS VIDEO, ഇന്ത്യയിലെ 92 ബജറ്റുകളുടെ ചരിത്രം! നിർമല സീതാരാമൻ റെക്കോർഡിട്ടത്‌ ആർക്കൊപ്പമെന്നറിഞ്ഞോ?

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശുഭ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. തടസ്സപെട്ട പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കുവാന്‍ കഴിയും. ആതാവിസ്വാസം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അപരിചിതമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വരും. അധ്വാന ക്ലേശം വര്‍ദ്ധിക്കാവുന്ന ദിവസമാണ്. പ്രതീക്ഷിച്ചതിലും അധികം ധനം ചിലവാക്കേണ്ടി വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പല കാര്യങ്ങളിലും പതിവിലും അധികം പ്രയത്നം വേണ്ടിവരും. സാമ്പത്തികമായും കുടുംബപരമായും ക്ലേശങ്ങള്‍ വരാവുന്ന ദിനമാണ്.

YOU MAY ALSO LIKE THIS VIDEO, സ്ത്രീകൾ സൂക്ഷിക്കണം, Actress Poonam Pandeyയുടെ ‘മരണത്തിനിടയാക്കിയ’ Cervical Cancer അത്ര നിസാരമല്ല

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാഗ്യവും ആനുകൂല്യങ്ങളും വരാവുന്ന ദിവസം. പ്രധാന കര്‍മങ്ങള്‍ക്കും ഇടപാടുകള്‍ക്കും യോജിച്ച ദിനം. അനുഭവഗുണം വര്‍ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അത്ര സുഖകരമല്ലാത്ത അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. സ്വന്തം വ്യക്തി പ്രഭാവം കൊണ്ട് പല പ്രതിസന്ധികളും മറികടക്കാന്‍ കഴിയും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തികമായി നല്ല അനുഭവങ്ങള്‍ വരാവുന്ന ദിനമാണ്. ബന്ധുസമാഗമം, സുഹൃത്ത് സാമീപ്യം മുതലായവ മൂലം മനോസുഖം ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, Loksabha Election 2024 | കേരളത്തിലെ 20 മണ്ഡലങ്ങളിലും മത്സരിക്കുന്നത്‌ CPI, തൃശൂർ കണ്ട്‌ BJP മോഹിക്കേണ്ട: Binoy Viswam

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിലില്‍ അല്പം പ്രതികൂലമായ അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. പ്രധാന കാര്യങ്ങള്‍ ഉപേക്ഷയോടെ മാറ്റിവയ്ക്കുന്നത് ഗുണകരമാകില്ല.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അനുകൂല സാഹചര്യങ്ങള്‍, ഭാഗ്യാനുഭവങ്ങള്‍ മുതലായവ വരാവുന്ന ദിനമാണ്. അവിവാഹിതര്‍ക്ക് വിവാഹ കാര്യങ്ങളില്‍ അനുകൂല സമീപനം പ്രതീക്ഷിക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആത്മ വിശ്വാസവും ക്രയ ശേഷിയും വര്‍ധിക്കുന്ന ദിനമാണ്. ധന ഇടപാടുകളും വ്യാപാരവും മറ്റും ലാഭകരമാകും. അധ്വാനത്തിന് പ്രതിഫലം ലഭിക്കും എന്ന് കരുതി മുന്നേറുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വെറും 70 സെന്റിൽ നിന്ന് ഓരോ മാസവും കാർഷിക വിപണിയിൽ എത്തിക്കുന്നത്‌ 1 ടൺ പച്ചക്കറി, ഒപ്പം മത്സ്യകൃഷിയും: ശൂരനാട്ടെ ഈ കർഷകന്റെ കൃഷിരീതി കണ്ട്‌ പഠിക്കണം

Avatar

Staff Reporter