നിങ്ങളുടെ ഇന്ന്: 03.02.2024 (1199 മകരം 20 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ധന നേട്ടം, സന്തോഷം, തൊഴിൽ ലാഭം മുതലായവ വരാവുന്ന ദിനം. ദൈവാധീനവും ഭാഗ്യവും വർധിക്കുന്നതിനാൽ അനുകൂലമായ അനുഭവങ്ങൾ ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അവസര ഗുണം, കാര്യലാഭം, ധനനേട്ടം മുതലായവ പ്രതീക്ഷിക്കാവുന്ന ദിനം. തടസ്സപ്പെട്ട കാര്യങ്ങൾ അനുഭവത്തിൽ പ്രയോജനകരമായി വരുന്നത് ആത്മവിശ്വാസം നൽകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അമിത ചിലവുകൾ മൂലം അസൗകര്യം ഉണ്ടായെന്നു വരാം. അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ ഒഴിവാകുവാൻ ഇഷ്ട ദേവതാ ഭജനം ഗുണം ചെയ്യും.
YOU MAY ALSO LIKE THIS VIDEO, ഇന്ത്യയിലെ ആദ്യ ബജറ്റിന്റെ ചരിത്രം അറിയാമോ? ‘ബജറ്റ്’ എന്ന വാക്കിന് പിന്നിലെ ആ കഥയും അറിയണം
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചെയുന്ന പ്രവർത്തനങ്ങൾക്ക് മതിയായ അംഗീകാരം ലഭിക്കണമെന്നില്ല. ക്ഷമയോടെ ചെയുന്ന അദ്ധ്വാനങ്ങൾക്ക് വൈകിയാലും പ്രതിഫലം ലഭിക്കും എന്ന മനസിലാക്കി പെരുമാറുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഗുണകരമായ ദൗത്യങ്ങൾ ഏറ്റെടുത്ത് പൂർത്തിയാക്കുവാൻ കഴിയും. അധികാരികൾ, സഹപ്രവർത്തകർ മുതലായവരിൽ നിന്നും ആദരവ് ലഭിക്കുന്ന സമീപനങ്ങൾ ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കുടുംബാനുഭവങ്ങൾ അല്പം വിഷമകരമാകുവാൻ ഇടയുള്ള ദിവസമാണ്. സുഹൃത്തുക്കൾ, ബന്ധു ജനങ്ങൾ എന്നിവരിൽ നിന്നുള്ള സമീപനങ്ങൾ പലപ്പോഴും അസുഖകരമായെന്നു വരാം.
YOU MAY ALSO LIKE THIS VIDEO, സ്ത്രീകൾ സൂക്ഷിക്കണം, Actress Poonam Pandeyയുടെ മരണത്തിനിടയാക്കിയ Cervical Cancer അത്ര നിസാരമല്ല
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യവിജയം, സന്തോഷം, അംഗീകാരം മുതലായ അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. കുടുമ്പനുഭവങ്ങളും ഗുണപ്രദമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ചിലവുകൾ ക്രമാതീതമായി വർധിക്കാൻ ഇടയുണ്ട്. അനാവശ്യ മാനസിക വിഹ്വലത നിയന്ത്രിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സുഖാനുഭവങ്ങൾ, ഇഷ്ടജന സമാഗമം മുതലായവ പ്രതീക്ഷിക്കാം. വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ‘ബാബറി മസ്ജിദിന്റെ ശ്മശാന ഭൂമിയിലാണ് അമ്പലം പണിതത്, അത് ബിജെപിയുടെ ധാർഷ്ഠ്യമാണ്’: Binoy Viswam
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഭാഗ്യവും ദൈവാധീനവും അനുഭവത്തിൽ വരും. തടസ്സപ്പെട്ട കാര്യങ്ങൾ പുനരുജ്ജീവിപ്പിക്കുവാൻ കഴിയുന്നതാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവർത്തനങ്ങൾക്ക് തക്കതായ പ്രതിഫലം ലഭിക്കാൻ പ്രയാസമാകും. ആത്മവിശ്വാസം കൈവിടാതെ പ്രവർത്തിച്ചാൽ വരും ദിവസങ്ങളിൽ നേട്ടം കൊയ്യാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മറ്റുള്ളവരുടെ ജോലിഭാരം കൂടെ ഏറ്റെടുക്കേണ്ടി വരാം. തൊഴിൽ ക്ലേശം മാനസിക വൈഷമ്യത്തിനും കാരണമായേക്കാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, അമിത ചൈന സ്നേഹവും ഇന്ത്യാ വിരുദ്ധ നിലപാടും വിനയായി; മാലദ്വീപ് പ്രസിഡന്റ് മുയിസു തെറിക്കാൻ സാധ്യത?