നിങ്ങളുടെ ഇന്ന്: 29.04.2024 (1199 മേടം 16 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കാനിടയുണ്ട്. വിദേശത്തുനിന്നും നാട്ടില്‍ വരാന്‍ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തിയാക്കുവാന്‍ കഠിനമായി പ്രയത്നിക്കേണ്ടതായി വരും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങള്‍ക്ക് അനുകൂല സമയം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലുമധികം പണച്ചലവ് വന്നുചേരും. മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.
YOU MAY ALSO LIKE THIS VIDEO, ‘ആ കമന്റുകൾ മാനസികമായി തളർത്താറുണ്ട്’ വിമർശകർക്ക് ചുട്ട മറുപടിയുമായി ‘ഡാൻസിംഗ് മൈൻഡ്’ സൗമ്യ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പഴയ വാഹനം ലാഭത്തിന് വാങ്ങാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ വിജയസാധ്യത കാണുന്നു. സാമ്പത്തികമായി നേട്ടം ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. ധാരാളം ചെറുയാത്രകള് ആവശ്യമായി വരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സിനിമാ സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും. സന്താനങ്ങള്‍ മുഖേന മനഃസന്തോഷം വര്‍ദ്ധിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കന്‍ സാധിക്കും.
YOU MAY ALSO LIKE THIS VIDEO, എന്തുകൊണ്ട് മകന്റെ വിവാഹം നടക്കുന്നില്ല എന്നറിയാൻ ജ്യോതിഷിയുടെ അടുത്തെത്തിയ അമ്മയെ ഞെട്ടിച്ച സത്യം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യത ഉള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മനസിന് സന്തോഷവും മനഃസമാധാനവും ലഭിക്കും. പോലീസ് പട്ടാളം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്തേക്ക് സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മേലധികാരികളില്‍നിന്നും സൗഹാര്‍ദ്ദപരമായ സമീപനം പ്രതീക്ഷിക്കാം. നിശ്ചയിച്ച വിവാഹം ഭംഗിയായി നടക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരവും പൈശാചികവുമായ വധശിക്ഷാ രീതി! ഒരാളെ ഇങ്ങനെയൊക്കെ കൊല്ലാമോ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കാര്‍ഷികവിളകള്‍ക്ക് നല്ല വില ലഭിക്കും. അപ്രതീക്ഷിതമായി സമ്മാനങ്ങള്‍ ലഭിക്കുക വഴി മനഃസന്തോഷം വര്‍ദ്ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിന് സാദ്ധ്യത. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുക. മുന്‍കോപം നിയന്ത്രിക്കുക. ആഡംബര വസ്തുക്കളില്‍ വര്‍ദ്ധിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ ചൂട് അസഹ്യമാകുന്നു, ഗർഭിണികൾ ഉറപ്പായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ആപത്ത് | Watch Video 👇