മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഏപ്രിൽ 15 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 15.04.2024 (1199 മേടം 2 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കേസുകളില്‍ വിജയിക്കും. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. പിതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും.ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ വര്‍ദ്ധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബ പരമായി ഉണ്ടായിരുന്ന തര്‍ക്കങ്ങൾ ബന്ധുക്കള്‍ മുഖേന വഷളാകും. ആരോഗ്യപരായി നല്ല കാലമല്ല. ഗൃഹസംബന്ധമായി അസ്വസ്ഥതകള്‍ മാറിക്കിട്ടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സഹപ്രവര്‍ത്തകര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. താര്‍ക്കിക വിഷയത്തിലൂടെ വിജയം കൈവരിക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപകീര്‍ത്തി ഉണ്ടാകാം.

YOU MAY ALSO LIKE THIS VIDEO, YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം – Part 02 | പൂരം | ഉത്രം | അത്തം | ചിത്തിര | ചോതി | വിശാഖം | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ മുഖേന ഉറക്കിമില്ലായ്മ അനുഭവപ്പെടും. സംസാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ശത്രുക്കളുടെ ഉപദ്രവം ഉണ്ടാകും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ബിസിനസ് രംഗത്തു കൂടുതല്‍ ശ്രദ്ധ ആവശ്യമായി വരും. ഉന്നത വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ അവസരം ലഭിക്കും. കര്‍മ്മ രംഗത്ത് പുതിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകാതെ ശ്രദ്ധിക്കണം. അപ്രതീക്ഷിത മായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 12 ഗ്രാമങ്ങൾ പാകിസ്താന്‌ പകരം വച്ച് ഇന്ത്യ തിരിച്ചു പിടിച്ച ഭഗത് സിംഗിന്റെ മണ്ണ് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കൂട്ടുബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ അനുകൂലസമയം. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കോടതിയെ സമീപിക്കേണ്ടി വരും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
മുന്‍കോപം മുഖേന പലരുടെയും വെറുപ്പ് സമ്പാദിക്കും. സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സദ്ധ്യത. തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടേണ്ടി വരും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ദിനചര്യയില്‍ പലമാറ്റവും ഉണ്ടാകും. ഗൃഹനിര്‍മ്മാണത്തിന് പണം ചിലവിക്കും. ഭാര്യാസ്വത്ത് ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കും. പ്രമോഷനു ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തിരിച്ചടി.

YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം – Part 03 | അശ്വതി | ഭരണി | കാർത്തിക | രോഹിണി | മകയിരം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മുന്‍കോപം നിയന്ത്രിക്കണം. സംസാരത്തില്‍ മിതത്വം പാലിക്കണം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപവാദാരോപണങ്ങള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ എല്ലാ കാര്യത്തിലും പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയപരമായി പെരുമാറണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും അധികച്ചെലവുകള്‍ വര്‍ദ്ധിക്കും. സംസാരം മുഖേന ശത്രുക്കള്‍ വര്‍ദ്ധിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വീട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിധി ശേഖരം കണ്ടെത്താൻ ശ്രമിച്ച വീട്ടമ്മയ്ക്ക്‌ സംഭവിച്ചത്‌ | Watch Video 👇

Avatar

Staff Reporter