മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഏപ്രിൽ 12 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 12.04.2024 (1199 മീനം 30 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സഹോദരങ്ങളാല്‍ ചില വൈഷമ്യങ്ങള്‍ അനുഭവപ്പെടും. സുഹൃത്തുക്കളുമായി അഭിപ്രായഭിന്നതകള്‍ ഉണ്ടാകുന്നത് പലവിധ മനക്ലേശങ്ങള്‍ക്ക് ഇടവരുത്തുന്നതാണ്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധൈര്യവും സമർത്ഥവുമായി എല്ലാ കാര്യങ്ങളും ചെയ്തു തീര്‍ക്കും. ധനാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും സന്ദര്‍ഭമാകുന്നു.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിത ചെലവുകള്‍ വര്‍ധിക്കും. കാര്യതടസ്സം, അമിത അധ്വാനം മുതലായവയ്ക്കും സാധ്യത.

YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം | Malayalam Vishu Astrology Predictions | അനിഴം | തൃക്കേട്ട | മൂലം | പൂരാടം | ഉത്രാടം | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സ്വന്തമായി ബിസിനസ് നടത്തുന്നവര്‍ക്ക് ലാഭം പ്രതീക്ഷിക്കാം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കുടുംബാഭിവൃദ്ധിയുടെയും മാനസിക സന്തോഷത്തിന്റെയും ദിവസമാണ്. വ്യാപാര വ്യവസായ മേഖലകള്‍ പുഷ്ടിപ്പെടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സഞ്ചാരക്ലേശം വര്‍ധിക്കും. ഭാഗ്യപരീക്ഷണങ്ങളില്‍ ധനനഷ്ടം, കര്‍മരംഗത്ത് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നേക്കാം.

YOU MAY ALSO LIKE THIS VIDEO, ബ്ലാക്ക് മാജിക്; ഭയാനകവും വിചിത്രവുമായ ‘അശ്ലീലം’, നടക്കുന്നത് നാണിപ്പിക്കുന്ന വൃത്തികേടുകൾ | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മാനസിക പിരിമുറുക്കം അനുഭവിക്കും. സാമ്പത്തിക വിഷമതകളുണ്ടായെന്നു വരാം . തൊഴിലില്‍ മന്ദത അനുഭവപ്പെടാൻ ഇടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
തൊഴിലന്വേഷകര്‍ക്ക് അനുകൂല ഫലം. സഹായികളില്‍നിന്നുള്ള ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. പൊതുവിൽ പ്രവർത്തന വിജയം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഉദ്യോഗത്തില്‍ മെച്ചപ്പെട്ട അനുഭവങ്ങൾ പ്രതീക്ഷിക്കാം. ഉന്നതാധികാരികളില്‍ നിന്ന്‌ പ്രശംസ ലഭിക്കും. അവിചാരിതമായി പണം കൈവശം വന്നുചേരാന്‍ സാധ്യത.

YOU MAY ALSO LIKE THIS VIDEO, വീട്ടിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന നിധി ശേഖരം കണ്ടെത്താൻ ശ്രമിച്ച വീട്ടമ്മയ്ക്ക്‌ സംഭവിച്ചത്‌ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യമായ വാക്കു തര്‍ക്കങ്ങള്‍ ഉണ്ടായേക്കും. സ്വന്തം കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിക്കാന്‍ ശ്രമിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കും. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഇന്ത്യയോട് നെഹ്‌റു ചെയ്തത് Watch Video 👇

Avatar

Staff Reporter