നിങ്ങളുടെ ഇന്ന്: 08.04.2024 (1199 മീനം 26 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യജീവിതം സന്തോഷപ്രദമാകും. വാക്ചാതുര്യം പ്രകടമാകും. പുതിയ സംരംഭ ത്തിന് പറ്റിയ സമയമല്ല.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ബുദ്ധിസാമര്‍ത്ഥ്യം മുഖേന പല തീരുമാനങ്ങളും വിജയത്തിലെത്തും. ധനാഗമത്തിനുള്ള പല വഴികളും തുറന്നുകിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കുന്നതിന് സാധിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വിവാഹ കാര്യത്തില്‍ തടസ്സത്തിനു സാധ്യത. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും ഉണ്ടാകും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധുത.
YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം | Malayalam Vishu Astrology Predictions | തിരുവോണം | അവിട്ടം | ചതയം | പൂരൂരുട്ടാതി | ഉത്രട്ടാതി | രേവതി | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അസാധാരണ വാക്സാമര്ത്ഥ്യം പ്രകടിപ്പിക്കും. വിവാഹകാര്യത്തില്‍ അനുകൂലതീരുമാനം ഉണ്ടാകും. ഗൃഹഭരണകാര്യത്തില്‍ അലസത ഉണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മനസ്സിന് അകാരണ അസ്വസ്ഥത ഉണ്ടാകാം. ഉദ്യോഗ ത്തില്‍ സ്ഥലംമാറ്റത്തിന് സാധ്യത. ഗൃഹത്തില്‍ ബന്ധുസമാഗമം ഉണ്ടാകും. സന്താനഗുണം ഉണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്താനങ്ങള്‍ മുഖേന മനഃസന്തോഷം ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയം നടക്കും. തൊഴിലില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല. കലഹങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കണം.
YOU MAY ALSO LIKE THIS VIDEO, ബ്ലാക്ക് മാജിക്; ഭയാനകവും വിചിത്രവുമായ ‘അശ്ലീലം’, നടക്കുന്നത് നാണിപ്പിക്കുന്ന വൃത്തികേടുകൾ | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവയുണ്ടാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തനിടയാകും. കലഹസ്വഭാവം ഒഴിവാക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും തടസ്സത്തിനു സാധുത. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം അവസരം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നൂതനഗൃഹനിര്‍മ്മാണത്തിന് സാഹചര്യം ഒത്തുചേരും. മനസ്സിന് വിഷമം ഉണ്ടാക്കുന്ന സംഭവങ്ങള്‍ ഉണ്ടാകാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലിസാധ്യത.
YOU MAY ALSO LIKE THIS VIDEO, 2024 സമ്പൂർണ വിഷു ഫലം | Malayalam Vishu Astrology Predictions | അനിഴം | തൃക്കേട്ട | മൂലം | പൂരാടം | ഉത്രാടം | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദാമ്പത്യജീവിതം സന്തോഷപ്രദമാകും. വാഗ്വാദങ്ങളില്‍ നിന്നും അകന്നു നില്ക്കാന് ശ്രമിക്കണം. ശത്രുക്കളില്‍ നിന്നും ഉപദ്രവത്തിനു സാധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ വരും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വിദേശത്തുനിന്നും സന്തോഷകരമായ വാര്‍ത്തകള്‍ ശ്രവിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ബന്ധുക്കളുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസ മനഃസംഘര്‍ഷങ്ങള്‍ക്ക് കാരണമാകും. സുഹൃത്സഹായം ഉണ്ടാകും. ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ മാറും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ‘ആ ശബ്ദവും എന്റേത് ആ വാക്കും എന്റേത്’ സിനിമയിൽ നിന്ന് കിട്ടിയ ‘പണികൾ’ എണ്ണിപ്പറഞ്ഞ് മഞ്ജുവാണി | Watch Video 👇