മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഏപ്രിൽ 03 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 03.04.2024 (1199 മീനം 21 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മത്സരങ്ങളിലും മറ്റും വിജയിക്കാന്‍ കഴിയും. ആത്മ വിശ്വാസത്തോടെ കാര്യങ്ങളെ നേരിട്ടാല്‍ പൂര്‍ണ്ണ വിജയം ഉറപ്പാണ്. ബന്ധു മിത്രാദികള്‍, സഹ പ്രവര്‍ത്തകര്‍ എന്നിവരില്‍ നിന്നും സഹായകരമായ അനുഭവങ്ങള്‍ ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബ ഉത്തരവാദിത്വങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടി വരും. അശ്രദ്ധ മൂലം ധനനഷ്ടം വരാതെ നോക്കണം. സാമ്പത്തികമായും അല്പം ക്ലേശങ്ങള്‍ വരാവുന്ന ദിവസമാണ്. ആത്മീയ കാര്യങ്ങള്‍ക്ക് ദിവസം അനുകൂലമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ആവശ്യമില്ലാത്ത വാദപ്രതിവാദത്തിന് മുതിർന്നാൽ വിമർശനങ്ങൾ ഉണ്ടാകും. വിശ്വസ്തരുടെ പെരുമാറ്റം നിരാശപ്പെടുത്തും. തക്ക സമയത്ത് സഹായങ്ങൾ ലഭിക്കാൻ പ്രയാസമാകും.

YOU MAY ALSO LIKE THIS VIDEO, ഒരു പന്തിൽ 286 റൺസ്! ക്രിക്കറ്റ് ചരിത്രത്തിലെ ആ വലിയ കൗതുകം പിറന്നതെങ്ങനെ? Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക നേട്ടങ്ങൾക്കായി പുതിയ മാർഗ്ഗങ്ങൾ വിജയകരമായി പ്രയോഗിക്കും. മത്സരങ്ങളിൽ വിജയിക്കും. അംഗീകാരവും ആദരവും ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സന്തോഷകരമായി സമയം ചിലവഴിക്കാൻ കഴിയും. തൊഴിൽ രംഗത്തും ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. സംഘർഷം കൂടാതെ പ്രവർത്തിക്കാനുള്ള സാഹചര്യം സംജാതമാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ശത്രുശല്യവും തടസ്സങ്ങളും അനുഭവിക്കേണ്ടി വന്നേക്കാം. ഈശ്വരകടാക്ഷത്തിനായിട്ടുള്ള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് നന്ന്.

YOU MAY ALSO LIKE THIS VIDEO, 40 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സെക-സിനോട് വിരക്തി തോന്നാൻ കാരണമെന്ത്? ഇതിന്‌ ചികിത്സ ഉണ്ടോ? Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അത്ര ശുഭകരമായ ദിനമായിരിക്കില്ല എന്ന ബോധ്യത്തോടെ പെരുമാറണം. വേണ്ടത്ര ആലോചനയുടെ പ്രധാന കാര്യങ്ങൾ നിർവഹിച്ചാൽ ദോഷമില്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സഹപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങിയവരിൽ നിന്നും മികച്ച അനുഭവങ്ങൾ ഉണ്ടാകും. ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണ വിജയമാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിചാരിക്കുന്ന വിധത്തിൽ കാര്യ പുരോഗതി വരാൻ പ്രയാസമുള്ള ദിവസമാണ്. ആയതിനാൽ വേണ്ട ജാഗ്രതയോടെ കൃത്യങ്ങൾ നിർവഹിക്കണം.

YOU MAY ALSO LIKE THIS VIDEO, ഈ ഭൂമിയിൽ പോകാൻ പേടിക്കേണ്ട ഒരേയൊരു സ്ഥലം; പോയാൽ ജീവനോടെ തിരികെ വരില്ല | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനഃസന്തോഷം ഉണ്ടാകും. അവിചാരിതമായ ഫലസിദ്ധികൾ ലഭിക്കാൻ സാധ്യത. അവസരങ്ങളെ തിരസ്കരിക്കാതെ പ്രയോജനപ്പെടുത്തുക.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗുണ ദോഷ സമ്മിശ്രമായ ദിനമായിരിക്കും. അധ്വാനഭാരം വർദ്ധിക്കുമെങ്കിലും പ്രതിഫലവും അംഗീകാരവും കുറയാൻ ഇടയില്ല.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആഗ്രഹപ്രകാരമുള്ള കാര്യസാധ്യം പ്രതീക്ഷിക്കാം. പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടും. കുടുംബ ജീവിതം സന്തോഷകരമാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ആൺകുട്ടികളിലെ / പുരുഷന്മാരിലെ അമിത സ്തന വളർച്ച; കാരണങ്ങളും ചികിത്സയും 👇

Avatar

Staff Reporter