മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ഏപ്രിൽ 01 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 01.04.2024 (1199 മീനം 19 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറും. കര്‍മ്മരംഗത്ത്‌ പുരോഗതി ഉണ്ടാകും. ധനപരമായി നേട്ടമുണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വേണ്ടപ്പെട്ടവരുടെ സമീപനം മനഃസന്തോഷം കൂട്ടും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പരിശ്രമത്തിനുള്ള ഫലം കിട്ടി ത്തുടങ്ങും. ശത്രുക്കളുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരോടും നയത്തോടെ പെരുമാറുക. മുന്‍കോപം ഉപേക്ഷിക്കണം. ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാധ്യത.

YOU MAY ALSO LIKE THIS VIDEO, ഒരു പന്തിൽ 286 റൺസ്! ക്രിക്കറ്റ് ചരിത്രത്തിലെ ആ വലിയ കൗതുകം പിറന്നതെങ്ങനെ? Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദാമ്പത്യജീവിതം ശോഭനമായിരിയ്‌ക്കും. വിഷമം ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ശ്രവിക്കും. യാത്രാവേളയില്‍ അപകട സാധ്യത കാണുന്നതിനാല്‍ വളരെ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴില്‍ ലഭിക്കുന്നതിനുള്ള തടസ്സം മാറും. രോഗകാര്യങ്ങളില്‍ അലസത വിചാരിക്കരുത്‌. സംഭാഷണം ശത്രുക്കളെ സൃഷ്‌ടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നൂതനഗൃഹനിര്‍മ്മാണം സാധ്യമാകും. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക്‌ പല തടസ്സത്തിനും സാധ്യത കാണുന്നു. സാമ്പത്തികനേട്ടം ഉണ്ടാകുമെങ്കിലും അധിക ചെലവുകള്‍ വര്‍ദ്ധിക്കും.

YOU MAY ALSO LIKE THIS VIDEO, 40 വയസ് കഴിഞ്ഞ സ്ത്രീകൾക്ക് സെക-സിനോട് വിരക്തി തോന്നാൻ കാരണമെന്ത്? ഇതിന്‌ ചികിത്സ ഉണ്ടോ? Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചെറുയാത്രകള്‍ ആവശ്യമായി വരും. സര്‍വ്വകാര്യ വിജയം, പിതാവിനോ പിതൃസ്‌ഥാനീയര്‍ക്കോ രോഗാരിഷ്‌ടകള്‍ അനുഭവപ്പെടും. സാമ്പത്തിക ബാധ്യതകള്‍ കൂടാതിരിക്കാന്‍ ശ്രദ്ധിക്കണം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബാംഗങ്ങള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍ മുഖേന ധനച്ചെലവ്‌ കൂടും. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ശത്രു ശല്യമുണ്ടാകും. അപകീര്‍ത്തി ഉണ്ടാകാതെ കരുതിയിരിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സുഹൃത്തുക്കളുമായുള്ള യാത്രകള്‍ ഉല്ലാസകരമാകും. സഹോദരഗുണം ഉണ്ടാകും. തൊഴിലില്‍ വളരെയധികം ശ്രദ്ധിക്കേണ്ട സമയ മാണ്‌. മാതാവിന്‌ രോഗസാധ്യത കാണുന്നു.

YOU MAY ALSO LIKE THIS VIDEO, ഈ ഭൂമിയിൽ പോകാൻ പേടിക്കേണ്ട ഒരേയൊരു സ്ഥലം; പോയാൽ ജീവനോടെ തിരികെ വരില്ല | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ദീര്‍ഘവീക്ഷണത്തോടുകൂടി മാത്രമേ ഏതൊരു പ്രവൃത്തിയിലും ഏര്‍പ്പെടാവൂ. കലാപ്രവര്‍ത്തനങ്ങളോട്‌ താല്‍പര്യം കൂടും. നിസ്സാരകാര്യങ്ങള്‍ക്കുപോലും വല്ലാതെ അസ്വസ്‌ഥതപ്പെടും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിതമായി ധനച്ചെലവുണ്ടാകും. ഏതുകാര്യത്തിനും അധികച്ചെലവുണ്ടാകും. പല സന്ദര്‍ഭങ്ങളിലും ബുദ്ധിപരമായി പ്രവര്‍ത്തിക്കുന്നതും നിമിത്തം അബദ്ധങ്ങള്‍ ഒഴിവാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനെ ക്കുറിച്ച്‌ ഓര്‍ത്ത്‌ വല്ലാതെ ഉത്‌കണ്‌ഠപ്പെടും. മുന്‍കോപം നിയന്ത്രിക്കണം. ഏറ്റെടുത്ത ജോലി കൃത്യസമയത്തു ചെയ്‌തു തീര്‍ക്കാന്‍ സാധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232

YOU MAY ALSO LIKE THIS VIDEO, ആൺകുട്ടികളിലെ / പുരുഷന്മാരിലെ അമിത സ്തന വളർച്ച; കാരണങ്ങളും ചികിത്സയും 👇

Avatar

Staff Reporter