- നിങ്ങളുടെ ഇന്ന്: 18.09.2023 (1199 കന്നി 01 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ഉദ്യോഗസ്ഥന്മാര്ക്ക് പ്രമോഷനും സാമ്പത്തികനേട്ടവും ഉണ്ടാകും. വിശേഷ വസ്ത്ര ധാരണാദികള് ലഭിക്കും. കാര്‍ഷികമേഖലയിലുള്ളവര്‍ക്ക് ധനനഷ്ടം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗൃഹനിര്‍മ്മാണത്തിന് തുടക്കം കുറിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ നേരിടും. ഉദ്യോഗസംബന്ധമായി ദൂരയാത്രകള് ആവശ്യമായി വരും. ബിസിനസ്സിലൂടെയുണ്ടായ ധനനഷ്ടം മറികടക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂലസമയം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാധ്യത.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. ബിസിനസിലൂടെയുണ്ടായ ധനനഷ്ടം മറികടക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. അധിക ചെലവുകള്‍ മുഖേന കടം വാങ്ങേണ്ട സ്ഥിതി വിശേഷമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കര്‍മ്മസംബന്ധമായ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വരും. അപ്രതീക്ഷിത സ്ഥലംമാറ്റത്തിന് സാധ്യത. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവസരങ്ങള്‍ കുറയും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അയല്‍ക്കാരുമായി അഭിപ്രായവ്യത്യാസമുണ്ടാകും. ജീവിതപങ്കാളിയെ കണ്ടെത്തും. സന്താനങ്ങളുമായി അഭിപ്രായവ്യത്യാ സമുണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അപകീര്‍ത്തിക്ക് സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലിക്കും. യാത്രകള്‍ ഉല്ലാസപ്രദമാകും.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? അതി വിചിത്രമായൊരു കമ്മ്യൂണിസ്റ്റ് രാജ്യം, ഈ 8 നിയമങ്ങൾ അതിലേറെ വിചിത്രം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സ്ഥലമോ വീടോ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. അസാധാരണ വാക്സാമര്ത്ഥ്യം പ്രകടമാകും. പുതിയ തൊഴില്‍ ചെയ്യാനുള്ള താത്പര്യം വര്‍ദ്ധിക്കും.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അപ്രതീക്ഷിത സ്ഥലംമാറ്റം. ശത്രുക്കളില്‍നിന്നും ഉപദ്രവം വര്‍ദ്ധിക്കും. സഹോദരസ്ഥാനീയര്‍ മുഖേന മനഃക്ലേശത്തിന് സാദ്ധ്യത.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്താനങ്ങളാല്‍ മനഃസന്തോഷം ലഭിക്കും. പലവിധത്തിലും സാമ്പത്തിക നേട്ടം ഉണ്ടാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
യാത്രാവേളയില്‍ അപരിചിതരുമായി അടുത്തിടപഴകാതിരിക്കണം. ഗൃഹനിര്‍മ്മാണത്തിനായി എടുത്ത ലോണ്‍ യഥാസമയത്ത് തിരിച്ചടക്കാന്‍ കഴിയാതെ വരും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi