മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 സെപ്റ്റംബർ 17 ഞായർ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.09.2023 (1199 ചിങ്ങം 32 ഞായർ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കും. കുടുംബകാര്യങ്ങളില്‍ ഐശ്വര്യാനുഭവങ്ങള്‍ ദൃശ്യമാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കുടുംബ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. തൊഴിലില്‍ ഉദ്ദേശിക്കുന്ന കാര്യസാധ്യം വരാന്‍ പ്രയാസമാണ്. അമിത അധ്വാനം മൂലം ആരോഗ്യ ക്ലേശങ്ങള്‍ വരാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അധ്വാന ഭാരം വര്‍ദ്ധിക്കുമെങ്കിലും ആനുകൂല്യങ്ങളില്‍ കാര്യമായ കുറവ് വരികയില്ല. അമിത വ്യയം മൂലം സാമ്പത്തിക ക്ലേശം ഉണ്ടായെന്നു വരാം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍ രംഗത്ത് തിരക്കുകള്‍ വര്‍ദ്ധിക്കുമെങ്കിലും നേട്ടങ്ങളും അഭിനന്ദനവും സ്വന്തമാക്കാന്‍ കഴിയും. ഉല്ലാസകരമായി ഒഴിവ് സമയം ചിലവഴിക്കാനും കഴിയും.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ദേഷ്യവും വികാരവും നിയന്ത്രിച്ചാല്‍ സാഹചര്യങ്ങള്‍ അനുകൂലമാക്കുവാന്‍ കഴിയും. ചുമതലാ ബോധം മറക്കാതെ പെരുമാറുക.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ശുഭ വാര്‍ത്തകളും അനുകൂല സാഹചര്യങ്ങളും മറ്റും പ്രതീക്ഷിക്കാവുന്ന ദിവസമാണ്. ആത്മവിശ്വാസവും മാനസിക ഊര്‍ജവും നിലനിര്‍ത്താന്‍ കഴിയും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭാഗ്യാനുകൂല്യം കുറഞ്ഞ ദിവസമാണ്. നന്നായി അധ്വാനിച്ചാല്‍ പല കാര്യങ്ങളിലും വിജയം നേടാന്‍ കഴിയും. യാത്രാകാര്യങ്ങള്‍ക്ക് തടസ്സം വരാന്‍ ഇടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വ്യക്തി ബന്ധങ്ങള്‍ ഊഷ്മളമാകും. സ്വന്തം തീരുമാനങ്ങള്‍ മറ്റുള്ളവരെ ബോധ്യപ്പെടു ത്തുവാനും അതുമൂലം കാര്യലാഭം നേടുവാനും കഴിയും. ധനനേട്ടം പ്രതീക്ഷിക്കാം..

YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? അതി വിചിത്രമായൊരു കമ്മ്യൂണിസ്റ്റ്‌ രാജ്യം, ഈ 8 നിയമങ്ങൾ അതിലേറെ വിചിത്രം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പ്രതീക്ഷയ്ക്കൊത്ത് കാര്യങ്ങള്‍ വിജയിക്കുവാന്‍ പ്രയാസമുള്ള ദിനമാണ്. കുടുംബപരമായ ക്ലേശങ്ങള്‍ തൊഴില്‍ രംഗത്തെ ബാധിക്കാതെ നോക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധന നഷ്ടത്തിന് സാധ്യതയുള്ള ദിവസമാകയാല്‍ സാമ്പത്തിക ഇടപാടുകള്‍ ജാഗ്രതയോടെ വേണം. വൈകാരികമായി പ്രതികരിക്കുന്നതു മൂലം പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രധാന പ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യതിചലിക്കാനുള്ള പ്രവണത ഉണ്ടാകും. ഉത്തരവാദിത്വങ്ങള്‍ മറക്കാതെ മുന്നേറുക. ഉദരവ്യാധികള്‍ വരാതെ കരുതണം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സന്തോഷകരമായി സമയം ചിലവഴിക്കാന്‍ കഴിയും. ഇഷ്ട ജനങ്ങളുടെ സാമീപ്യം ആശ്വാസകരമാകും. പൊതുരംഗത്ത് അംഗീകാരം വര്‍ധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

Avatar

Staff Reporter