നിങ്ങളുടെ ഇന്ന്: 15.09.2023 (1199 ചിങ്ങം 30 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അമിത അദ്ധ്വാനം, കാര്യ വൈഷമ്യം. പകൽ 11 മണി മുതൽ കാര്യ വിജയം, സന്തോഷം, അംഗീകാരം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അനാരോഗ്യം, അലസത, പ്രവർത്തന മാന്ദ്യം മുതലായവയ്ക് സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകൾ കരുതലോടെ ആകണം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യ വിജയം, അംഗീകാരം, ഇഷ്ട ഭക്ഷണം. പകൽ 11 മണി കഴിഞ്ഞാൽ പ്രവർത്തന തടസം, കാര്യ വൈഷമ്യം, യാത്രാ ദുരിതം മുതലായവ കരുതണം.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനിഷ്ടാനുഭവങ്ങൾ, അകാരണ തടസ്സം, കാര്യ വൈഷമ്യം. പകൽ 11 മണി മുതൽ ആഗ്രഹ സാഫല്യം, അംഗീകാരം, തൊഴിൽ നേട്ടം.
YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക് അനിമൽസ് തിരുവനന്തപുരത്ത്
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
കാര്യസാധ്യം, സന്തോഷം, അംഗീകാരം. പകൽ 11 മണി കഴിഞ്ഞാൽ അനിഷ്ട സാഹചര്യങ്ങൾ, അവിചാരിത ക്ലേശാനുഭവങ്ങൾ.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യവിഘ്നം, അഭിമാനഭംഗം, അസന്തുഷ്ടി. പകൽ 11 മണി കഴിഞ്ഞാൽ കാര്യവിജയം, സന്തോഷം, ഇഷ്ട ബന്ധു സമാഗമം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്യവിജയം, സന്തോഷം, അംഗീകാരം ഉച്ചയ്ക്ക് 11 മണി മുതൽ പ്രവർത്തന ക്ലേശം, പ്രതികൂല അനുഭവങ്ങൾ.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കർമ്മരംഗം അഭിവൃദ്ധി പ്രാപിക്കും. വ്യാപാരത്തിൽ കൂടുതൽ ഇടപാടുകൾ ഉണ്ടാകും. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയുന്നത് മനസ്സിന്റെ ആയാസം കുറയ്ക്കും.
YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിൽ സംബന്ധമായ അന്തരീക്ഷം സുഖകരമാകണമെന്നില്ല. കുടുംബ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പ്രയാസം നേരിടും. മധ്യാഹ്ന ശേഷം ഇഷ്ട സാഹചര്യങ്ങൾ മാനസിക സന്തോഷം.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യ ചിന്തകൾ മൂലം മന സമ്മർദ്ദം വർദ്ധിക്കും. ഈശ്വര ചിന്തയും പ്രാർത്ഥനകളും നല്ല അനുഭവങ്ങൾ നൽകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അപ്രതീക്ഷിത സമ്മാന ലാഭം, കുടുംബ സുഖം, തൊഴില്‍ നേട്ടം. പകൽ 11 മണി കഴിഞ്ഞാൽ അനീഷ സാഹചര്യങ്ങൾ, കാര്യ തടസ്സം, അംഗീകാരകുറവ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴിൽ നേട്ടം, വ്യാപാര ലാഭം, ഭാഗ്യാനുഭവങ്ങൾ എന്നിവയ്ക്ക് സാധ്യതയുള്ള ദിവസം. ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കുന്നതിൽ അഭിനന്ദനം ലഭിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്, മലയാളിക്ക് മാതൃകയായൊരു പൊലീസുകാരൻ | Ente Krishi