മലയാളം ഇ മാഗസിൻ.കോം

ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2023 സെപ്റ്റംബർ 13 ബുധൻ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 13.09.2023 (1199 ചിങ്ങം 28 ബുധൻ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗുണദോഷസമ്മിശ്രമായ സമയമാണ്‌. ഉയര്‍ന്ന ധനലാഭം ഉണ്ടാകും. വസ്‌തുവകകള്‍ സമ്പാദിക്കും. ബന്ധുക്കളുമായുള്ള പിണക്കും തീരും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉന്നത ജനങ്ങളെ സ്വാധീനിക്കാന്‍ സാധിക്കും. എല്ലാ രംഗത്തും കഴിവു പ്രകടിപ്പിക്കും. കാര്യങ്ങളെ മനോധൈര്യത്തോടെ നേരിടും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സ്‌ത്രീജനങ്ങളുമായി കലഹത്തിനു നില്‍ക്കരുത്‌. വിവാഹക്കാര്യങ്ങള്‍ ശരിയാകും. പ്രാരംഭബുദ്ധിമുട്ടുകള്‍ ഉണ്ടായാലും കാര്യങ്ങള്‍ ശരിയായി നടക്കും.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപവാദങ്ങള്‍ മറികടക്കും. ജോലിയില്‍ സ്‌ഥലംമാറ്റത്തിനു സാധ്യത. സമാധാനം നഷ്‌ടപ്പെടും. ജീവിതരീതി മാറും. കലാരംഗത്തു ശോഭിക്കും.

YOU MAY ALSO LIKE THIS VIDEO, AI സാങ്കേതിക വിദ്യയ്ക്കും മുൻപേ മലയാളികളെ ഞെട്ടിച്ച റോബോട്ടിക്‌ അനിമൽസ്‌ തിരുവനന്തപുരത്ത്‌

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സ്വന്തം തീരുമാനങ്ങള്‍ക്കനുസരിച്ച്‌ പ്രവര്‍ത്തിക്കാനാകും. നല്ല വാര്‍ത്തകള്‍ ശ്രവിക്കും. പുതിയ വാഹനം വാങ്ങാന്‍ പറ്റിയ സമയമാണ്‌. കുടുംബസൗഖ്യം ഉണ്ടാവും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കര്‍മരംഗത്ത്‌ അനുകൂലാവസ്‌ഥ. രാഷ്‌ട്രീയക്കാര്‍ക്കു ശോഭിക്കാനാകും. തൊഴിൽ അന്വേഷകര്‍ക്ക്‌ അനുകൂല സമയം. പുതിയ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സം ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പങ്കുകച്ചവടത്തില്‍ നഷ്‌ടത്തിനു സാധ്യത. വിവാഹകാര്യത്തില്‍ തീരുമാനമാകും. ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. കലഹങ്ങള്‍ മധ്യസ്‌ഥര്‍ മുഖേന പരിഹരിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ധനപരമായ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കണം. ഉദ്യോഗസ്‌ഥര്‍ ലഘുപ്രശ്‌നങ്ങളെ നേരിടേണ്ടി വരും. മനോവ്യാകുലത മാറും. വഞ്ചനയില്‍ അകപ്പെടാന്‍ സാധ്യത.

YOU MAY ALSO LIKE THIS VIDEO | Ningalkkariyamo? മുഖ്യമന്ത്രിയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ രാഷ്ട്രീയ കേരളത്തെ പിടിച്ചുലച്ച ക്രൂരവും പൈശാചികവുമായ ‘തങ്കമണി സംഭവം’

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൗത്രസൗഖ്യം ഉണ്ടാകും. ആര്‍ഭാടങ്ങള്‍ കാണിക്കും. സഹായ സഹകരണങ്ങള്‍ ധാരാളം ലഭിക്കും. വിദ്യാഭ്യാസരംഗത്തു പ്രശ്‌നങ്ങളുണ്ടാകും. അപകടങ്ങള്‍ പറ്റാതെ സൂക്ഷിക്കണം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സഹോദരഗുണം ഉണ്ടാകും. കര്‍മരംഗത്ത്‌ അനുകൂലാവസ്‌ഥ ഉണ്ടാകും. യാത്രകള്‍ക്ക്‌ പറ്റിയ സമയം. കലഹസ്വഭാവം ഉപേക്ഷിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആരോഗ്യപരമായി നല്ല സമയമാണ്‌. ധനലാഭം ശ്രേയസ്സ്‌ എന്നിവയുണ്ടാകും. പൊതുവെ ഗുണഫലം കുറഞ്ഞ സമയമാണ്‌. നഷ്‌ടധനം തിരികെ ലഭിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
നിഗൂഢശത്രുക്കളെ കരുതിയിരിക്കുക. പിതാവിന്റെ ആഗ്രഹങ്ങള്‍ നടപ്പിലാക്കും. രോഗങ്ങള്‍ ഭേദപ്പെടും. കര്‍മ പുരോഗതി കുറയും. യാത്രാ ഗുണം ഉണ്ടാകും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232

YOU MAY ALSO LIKE THIS VIDEO, ഓണത്തിനു വേണ്ട പച്ചക്കറികളെല്ലാം ഈ 3 സെന്റിലെ മട്ടുപ്പാവിലുണ്ട്‌, മലയാളിക്ക്‌ മാതൃകയായൊരു പൊലീസുകാരൻ | Ente Krishi

Avatar

Staff Reporter