നിങ്ങളുടെ ഇന്ന്: 23.10.2023 (1199 തുലാം 06 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വരവിൽ കവിഞ്ഞ് ചെലവ് കൂടും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാൻ തടസങ്ങൾ നേരിടും. വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നിലവിലുള്ള ജോലി ഉപേക്ഷിച്ച് നാട്ടിൽ വരേണ്ട സ്ഥിതിയുണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ജോലിഭാരം കൂടും. പ്രതിയോഗികളെ കരുതിയിരിക്കണം. അയൽക്കാരുമായി പ്രശ്നങ്ങൾ ഉണ്ടാക്കരുത്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സർക്കാർ ജീവനക്കാർക്ക് അനുകൂലമായ ഉത്തരവ് ലഭിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവപ്പെടും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സ്വതന്ത്രമായി പ്രവർത്തിക്കാനാകും. പുതിയ കാര്യങ്ങൾക്കുള്ള തടസ്സങ്ങൾ നീങ്ങും. മറ്റുള്ളവരിൽ നിന്നു സഹായസഹകരണങ്ങൾ പ്രതീക്ഷിക്കാം. ശത്രുക്കൾ കുറയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ ധാരാളം മത്സരങ്ങൾ നേരിടും. ശത്രുക്കളിൽ നിന്നും ഉപദ്രവം കൂടും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കിട്ടാനുള്ള ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കും. വസ്തുവകകൾ സ്വന്തമാക്കും. ആരോപണങ്ങളെ മറികടക്കും.
YOU MAY ALSO LIKE THIS VIDEO, പൂന്തേനരുവീ… ഇതാ തൊഴിലുറപ്പിനിടെ പാടി Social Mediaയിൽ വൈറലായ Bindhu, ഇനി സിനിമയിലും പാടും, പക്ഷെ ഒരു വിഷമം ഉണ്ട്
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗൃഹനിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. വിവാഹകാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകും. അവിചാരിതമായി ധനലാഭം ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അധികജോലി ഏറ്റെടുക്കേണ്ടിവരും. തൊഴിൽ ഉന്നതി കുറയും. ലഘുവായ തടസ്സങ്ങളെ അഭിമുഖീകരിക്കും. മക്കൾമൂലം സന്തോഷിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മുൻകോപം നിയന്ത്രിക്കണം. സഹോദരസ്ഥാനീയർക്ക് രോഗാരിഷ്ടതകൾ അനുഭവപ്പെടും. വിദ്യാർത്ഥികൾ പഠനത്തിൽ അലസത പ്രകടമാക്കും. ജോലിക്കാർ മുഖേന ധനനഷ്ടമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ഇന്ത്യക്കാർക്ക് പോലും ഒട്ടും പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഏക നാട്, പോയാൽ മരണം ഉറപ്പ് | Ningalkkariyamo?
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഡംബരത്തിനായി പണം ചെലവഴിക്കും. യാത്രകൾ ക്ലേശകരമാകാനാണിട. ദുഃഖകരമായ വാർത്തകൾ കേൾക്കാനിടയുണ്ട്. കഠിനാധ്വാനത്തിലൂടെ കാര്യങ്ങൾ നേടിയെടുക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഊഹക്കച്ചവടത്തിലേർപ്പെടും ഏതുകാര്യത്തിനും മുന്നിട്ടിറങ്ങും. കുടുംബപ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കണം. പ്രതിസന്ധികളെ തരണം ചെയ്യാനാകും.
തയാറാക്കിയത്: അനിൽ പെരുന്ന
YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത് മികച്ച മാസ വരുമാനം, Sudhi Curry Powder Unit