നിങ്ങളുടെ ഇന്ന്: 28.11.2023 (1199 വൃശ്ചികം 12 ചൊവ്വ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ജോലിരംഗത്തും വീട്ടുകാര്യങ്ങളിലും മന്ദത അനുഭവപ്പെടും. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ചിന്താക്കുഴപ്പങ്ങള്‍ ഉണ്ടാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സത്യസന്ധമായ പ്രവൃത്തിയാല്‍ അന്യരെ ആകര്‍ഷിക്കും. പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കുവാൻ കഴിയും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. കുടുംബപരമായ അസ്വസ്ഥതകള്‍ വര്‍ധിക്കുകയും മനക്ലേശം കൂടുകയും ചെയ്തേക്കാം. തൊഴിൽപരമായി നന്ന്.
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ ഏതെങ്കിലും നിങ്ങളിലുണ്ടോ? സൂക്ഷിക്കണം അത് മാനസിക ആരോഗ്യ പ്രശ്നമാണ്, ചികിത്സിക്കണം
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉന്നതസ്ഥാനലബ്ധിക്കും പ്രശംസയ്ക്കും അര്‍ഹരാകും. ജോലിയില്‍ അനുകൂലമായ സ്ഥലംമാറ്റത്തിനു സാധ്യതയുണ്ട്. ഏറ്റെടുത്ത കാര്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുകയും ചെയ്യും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. മാനസിക പിരിമുറുക്കം കുറയും. ധനനേട്ടവും പ്രതീക്ഷിക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കഠിനമായ പരിശ്രമത്തിലൂടെ സാമ്പത്തികനേട്ടം ഉണ്ടാകും. ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നടത്താന്‍ കൂടുതല്‍ പരിശ്രമിക്കേണ്ടി വരും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ലോകത്തിലെ ഏറ്റവും ക്രൂരയായ യുവതി, കയ്യിലിരുപ്പ് കാരണം മറ്റ് ലോക രാഷ്ട്രത്തലവന്മാർ പോലും ഭയക്കുന്ന സുന്ദരി
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സ്വന്തമായി തൊഴില്‍ ചെയ്യുന്നവര്‍ക്കു തടസ്സം നേരിടാവുന്നതാണ്. ഏതു കാര്യത്തിലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക വിഷമതകള്‍ മാറും. യുവാക്കളുടെ വിവാഹകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങൾക്ക് സാധ്യത. കലാ രംഗത്തുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മത്സരങ്ങളില്‍ വിജയിക്കും. കൃഷിയും വ്യാപാരവും പഴയതിലും ലാഭകരമാകും. വിദേശത്ത് നിന്ന് നല്ല വാര്‍ത്തകള്‍ വരും.
YOU MAY ALSO LIKE THIS VIDEO, എന്തുകൊണ്ട് റോബിൻ ബസിനോട് പൊതുജനങ്ങൾക്ക് ഇത്ര സ്നേഹം? നാട്ടുകാർ തുറന്ന് പറയുന്നു
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അനാവശ്യമായ ചിന്തകള്‍ ഒഴിവാക്കുക. പ്രവര്‍ത്തന രംഗത്ത് അഭിവൃദ്ധി, പലവിധത്തിലുമുള്ള ധനാഗമനം എന്നിവ ഫലം.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ മാറ്റിവയ്ക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകുമെങ്കിലും ചെലവുകള്‍ വര്‍ധിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രയാസമെന്നു തോന്നിയ പല സംഗതികളും സാധിക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെട്ട് നേട്ടങ്ങള്‍ കൈവരിക്കും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, മട്ടുപ്പാവിലെ മണ്ണില്ലാകൃഷി: തക്കാളിയും പച്ചക്കറികളും കുലകുത്തി പിടിക്കും, ഗ്രോബാഗിൽ മണ്ണിനു പകരം പഴയ ന്യൂസ് പേപ്പർ മതി, ഭാരവും കുറവ് മികച്ച വിളവും കിട്ടും, Soil-less terrace farming